
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ധാന്യമാണ് ഓട്സ്. ഫൈബർ ബീറ്റാ-ഗ്ലൂക്കൻ ഉൾപ്പെടെയുള്ള കാർബോഹൈഡ്രേറ്റുകളുടെയും നാരുകളുടെയും ഉറവിടമാണ് ഓട്സ്. അവശ്യ അമിനോ ആസിഡുകൾ ഓട്സിൽ അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലെ മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായകമാണ്.
ഓട്സ് പതിവായി കഴിക്കുന്നത് ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. പ്രകൃതിദത്ത ആന്റിഓക്സിഡേറ്റീവ് എന്നതിനപ്പുറം ഇതിൽ മഗ്നീഷ്യം, വിറ്റാമിൻ ബി 1, ബി 5, അയൺ, സിങ്ക്, കോപ്പർ തുടങ്ങിയ പോഷകങ്ങളും ധാരാളമുണ്ട്.
ഓട്സ് ഹൃദയ-ആരോഗ്യകരമായ ഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓട്സ് പതിവായി കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഓട്സിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഓട്സിലെ ബീറ്റാ-ഗ്ലൂക്കൻ ഫൈബർ മൊത്തത്തിലുള്ളതും എൽഡിഎൽ (മോശം) കൊളസ്ട്രോളിൻ്റെ അളവും കുറയ്ക്കാൻ ഫലപ്രദമാണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.
എൽഡിഎൽ കൊളസ്ട്രോൾ ധമനികളിൽ വീക്കം ഉണ്ടാക്കുന്നു. ടിഷ്യൂകൾക്ക് കേടുപാടുകൾ വരുത്തുന്നു. മറ്റൊന്ന്, ഹൃദയാഘാതത്തിനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. ഓട്സിൽ കലോറി കുറവാണ്. അത് കൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഓട്സിലെ ബീറ്റാ-ഗ്ലൂക്കൻ വിശപ്പ് കുറയ്ക്കുന്നതിന് ഫലപ്രദമാണ്.
ബീറ്റാ-ഗ്ലൂക്കൻ ഭക്ഷണത്തോടുള്ള പ്രതികരണമായി കുടലിൽ ഉത്പാദിപ്പിക്കുന്ന ഹോർമോണായ പെപ്റ്റൈഡ് YY (PYY) ൻ്റെ അളവ് കൂട്ടും. ഇത് ഹോർമോൺ കലോറി ഉപഭോഗം കുറയ്ക്കുകയും അമിതവണ്ണത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
ഒരു കപ്പ് വേവിച്ച ഓട്സിൽ ഏകദേശം 30 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഓട്സിൽ നാരുകളും പോഷകങ്ങളും കൂടുതലാണ്. പക്ഷേ പൂരിതവും ട്രാൻസ് ഫാറ്റും പഞ്ചസാരയും കുറവാണ്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കും.
ഒരാളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ഏറ്റവും മികച്ചതാണ് ഓട്സ്. ദിവസവും ഓട്സ് കഴിക്കുന്നതിലൂടെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തിക്കൊണ്ട് ശരീരത്തിനാവശ്യമായ ഗുണങ്ങൾ നൽകുന്നു. ഓട്സ് പതിവായി കഴിക്കുകയാണെങ്കിൽ ബ്രസ്റ്റ് കാൻസർ, പ്രോസ്റ്റേറ്റ് ക്യാൻസർ എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]