
തങ്ങളുടെ പ്രിയ താരങ്ങൾ ജനപ്രീതിയിൽ എത്രാം സ്ഥാനത്ത് ആണെന്ന് അറിയാൻ ആരാധകർക്ക് കൗതുകം ഏറെയാണ്. പ്രത്യേകിച്ച് മലയാളികൾക്ക്. മോളിവുഡിൽ മുൻനിരയിൽ ഒത്തിരി താരങ്ങൾ ഉണ്ടെങ്കിലും അവരിൽ ആരാകും ഒന്നാമത് എന്നറിയാൻ ചെറുതല്ലാത്ത ആകാംക്ഷ ആരാധകർക്ക് ഉണ്ടാകും. അത്തരത്തിൽ മലയാളത്തിലെ ജനപ്രീയ താരങ്ങളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്.
മീഡിയ കൺസൾട്ടിംഗ് സ്ഥാപനമായ ഓർമാക്സ് മീഡിയ ആണ് മോളിവുഡിലെ ജനപ്രീയ താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. 2024 മാർച്ച് മാസത്തെ റിസൾട്ട് ആണിത്. ഫെബ്രുവരി മാസത്തേത് പോലെ ജനപ്രീതിയിൽ ഒന്നാമത് ഉള്ളത് മമ്മൂട്ടിയാണ്. ഭ്രമയുഗത്തിന്റെ വിജയവും വരാനിരിക്കുന്ന ടർബോ എന്ന ചിത്രത്തിന്റെ സ്വീകാര്യതയും മമ്മൂട്ടിക്ക് തുണയായി എന്ന് ഉറപ്പാണ്.
രണ്ടാം സ്ഥാനത്ത് മോഹൻലാൽ ആണ്. നേര് റിലീസ് ചെയ്തതിന് പിന്നാലെ ജനുവരിയിൽ ഒന്നാം സ്ഥാനത്ത് മോഹൻലാൽ ആയിരുന്നു. എന്നാൽ ഫെബ്രുവരി മുതൽ രണ്ടാം സ്ഥാനത്തായി. വരാനിരിക്കുന്ന ഒരുകൂട്ടം സിനിമകൾ ആണ് മോഹൻലാലിനെ ഈ സ്ഥാനത്ത് എത്താൻ സഹായിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്. ആ സിനിമകൾ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരുകയാണെങ്കിൽ മോഹൻലാൽ ഒന്നാം സ്ഥാനം വീണ്ടും നിലനിർത്തിയേക്കാം.
പട്ടികയിലെ മൂന്നാം സ്ഥാനമാണ് ഏറെ ശ്രദ്ധേയം. പൃഥ്വിരാജ് ആണ് ഈ സ്ഥാനത്ത്. ലോകമെമ്പാടും ശ്രദ്ധനേടി പ്രദർശനം തുടരുന്ന ആടുജീവിതം ആണ് പൃഥ്വിയെ ഈ സ്ഥാനത്ത് എത്തിച്ചത്. ഫെബ്രുവരിയിൽ നാലാം സ്ഥാനത്ത് ആയിരുന്നു താരം. ടൊവിനോ തോമസ് ആണ് നാലാം സ്ഥാനത്ത്. താരത്തിന്റെ അന്വേഷിപ്പിൻ കണ്ടത്തും എന്ന ചിത്രം മോശമല്ലാത്ത പ്രതികരണം നേടിയിരുന്നു. അജയന്റെ രണ്ടാം മോഷണം ആണ് ടൊവിയുടേതായി ഇനി വരാനിരിക്കുന്നത്.
അഞ്ചാം സ്ഥാനത്ത് ഫഹദ് ഫാസിൽ ആണ്. ജീത്തു മാധവൻ സംവിധാനം ചെയ്ത ആവേശം നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുകയാണ്. ഒപ്പം മികച്ച കളക്ഷനും ഈ ഫഹദ് ഫാസിൽ സിനിമയ്ക്ക് ലഭിക്കുന്നുണ്ട്. ഇതാകാം താരത്തിന്റെ അഞ്ചാം സ്ഥാനത്ത് എത്തിച്ചത്. ഏപ്രിൽ മാസം വലിയൊരു മുന്നേറ്റം ഫഹദ് നടത്താന് സാധ്യത ഏറെയാണ്.
Last Updated Apr 16, 2024, 1:25 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]