
കൊല്‍ക്കത്ത: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ കഷ്ടിച്ചാണ് രാജസ്ഥാന് റോയല്‍സ് രക്ഷപ്പെട്ടത്. 148 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ സഞ്ജു സാംസണും സംഘത്തിനും അവസാന ഓവര്‍ കാത്തിരിക്കേണ്ടിവന്നു.
പാളിയ തന്ത്രങ്ങളും ടീമിന് ക്ഷീണം ചെയ്തു. ജോസ് ബ്ടലര്‍, ആര് അശ്വിന്, നന്ദ്രേ ബര്‍ഗര്‍ എന്നിവരൊന്നുമില്ലാതെയാണ് രാജസ്ഥാന് ഇറങ്ങിയിരുന്നത്.
ചൊവ്വാഴ്ച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. ഇരു ടീമുകളും ഓരോ മത്സരം മാത്രമാണ് തോറ്റിട്ടുള്ളത്. അതുകൊണ്ടുതന്നെ ജയിക്കുന്നവര്‍ക്ക് പോയിന്റ് പട്ടികയില്‍ ആധിപത്യം ഉറപ്പിക്കാനുള്ള അവസരമാണിത്.
കൊല്‍ക്കത്തയുടെ ഹോംഗ്രൗണ്ടായ ഈഡന് ഗാര്‍ഡന്‍സിലാണ് മത്സരം. ശക്തരായ എതിരാളികള്‍ക്കെതിരെ ഇറങ്ങുമ്പോള്‍ ടീമില്‍ മാറ്റം വരുത്തുമോ എന്നാണ് രാജസ്ഥാന് ആരാധകര്‍ ഉറ്റുനോക്കുന്നത്.
പഞ്ചാബിനെതിരെ ബട്ലര്ക്ക് പരിക്കേറ്റപ്പോഴാണ് തനുഷ് കൊട്യനെ ഓപ്പണറാക്കിയത്. പവര്‍ പ്ലേ മുതലാക്കാനാവാതെ താരം വിയര്‍ത്തു.
31 പന്തുകല്‍ നേരിട്ട താരം 24 റണ്‍സ് മാത്രമാണ് നേടിയത്.
ഹിറ്റ്മാന് പവര്‍, സഞ്ജുവും ദുബെയുമെല്ലാം പിന്നിൽ; സ്ട്രൈക്ക് റേറ്റിൽ ആദ്യ 10ൽ എതിരാളികളില്ലാതെ രോഹിത് ശർമ കൊല്‍ക്കത്തയ്ക്കെതിരെ ബട്ലര് തിരിച്ചെത്തുമോ എന്നാണ് ആരധാകരുടെ അന്വേഷണം. ബട്ലറുടെ പരിക്കിനെ കുറിച്ച് കാര്യമായി വിവരം കഴിഞ്ഞ മത്സരശേഷം സഞ്ജു പുറത്തുവിട്ടിരുന്നു.
അടുത്ത മത്സരത്തില്‍ ബട്ലര് തിരിച്ചെത്തുമെന്നാണ് സഞ്ജു പറഞ്ഞത്. അശ്വിനും കാര്യമായ പരിക്കില്ല.
കൊല്‍ക്കത്തയ്ക്കെതിരെ താരം തിരിച്ചെത്തിയേക്കും. യഷസ്വീ ജയ്സ്വാളിനൊപ്പം ബട്ലര് ഓപ്പണറാവും.
സഞ്ജുവും റിയാന്‍ പരാഗും തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഷിംറോണ്‍ ഹെറ്റ്മെയറും ധ്രുവ് ജുറലും പിന്നാലെയെത്തും.
തുടര്‍ന്ന് അശ്വിനു ക്രീസിലെത്തും. ബൗളിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ ആവേഷ് ഖാന് പകരം നവ്ദീപ് സൈനിയെ കളിപ്പിക്കാന്‍ സാധ്യതയേറെയാണ്.
രാജസ്ഥാന് റോയല്‍സ് സാധ്യതാ ഇലവന്: ജോസ് ബട്ലര്, യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്, റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്മെയര്‍, ധ്രുവ് ജുറല്‍, ആര് അശ്വിന്, ആവേഷ് ഖാന്, ട്രന്റ് ബോള്‍ട്ട്, യൂസ്വേന്ദ്ര ചാഹല്‍. Last Updated Apr 15, 2024, 5:58 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]