

ചന്ദ്രനില്‍ മനുഷ്യനെ ഇറക്കും; ഇന്ത്യയില്‍ ഒളിമ്പിക്സ് നടത്തും ; ഇന്ത്യയില്‍ എല്ലാവരും കോവിഡ് വന്ന് മരിച്ചപ്പോള്‍ കൈക്കൊട്ടിക്കളിക്കാൻ പ്രധാനമന്ത്രി പറഞ്ഞു ; ബിജെപി പ്രകടനപത്രികയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി
സ്വന്തം ലേഖകൻ
കല്‍പ്പറ്റ: ബിജെപി പ്രകടനപത്രികയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും വയനാട് മണ്ഡലം ലോക്സഭാ സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധി. ചന്ദ്രനില്‍ മനുഷ്യനെ ഇറക്കുമെന്നും ഇന്ത്യയില്‍ ഒളിമ്പിക്സ് നടത്തുമെന്നാണ് ബിജെപി പ്രകടനപത്രികയില്‍ പറയുന്നത്. രാജ്യത്ത് കോവിഡ് മഹാമാരി വന്നപ്പോള്‍ കൈക്കൊട്ടിക്കളിക്കാന്‍ പറഞ്ഞയാളാണ് പ്രധാനമന്ത്രിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാട്ടിലെ റോഡ് ഷോയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍.
കോണ്‍ഗ്രസിന്റെ പ്രകടനപത്രിക ജനങ്ങളുടെ പ്രകടനപത്രികയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ഷര്‍ക്കും തൊഴിലാളികള്‍ക്കും സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും നിരവധി അവസരങ്ങളാണ് പ്രകടനപത്രികയില്‍ പറയുന്നത്. ആയിരക്കണക്കിന് ആളുകളുമായി സംവദിച്ച ശേഷമാണ് പ്രകടനപത്രിക തയ്യാറാക്കിയത്. അധികാരത്തില്‍ വന്നാല്‍ ദരിദ്രകുടുംബത്തിലെ സ്ത്രീകള്‍ക്ക് പ്രതിമാസം 8,500 രൂപ നല്‍കും സ്ത്രീകള്‍ക്ക് ജോലിയില്‍ അന്‍പത് ശതമാനം സംവരണവും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
എന്താണ് ബിജെപിയുടെ പ്രകടനപത്രികയില്‍ ഉള്ളതെന്നും രാഹുല്‍ ചോദിച്ചു. ഇന്ത്യയിലേക്ക് ഒളിമ്പിക്സ് കൊണ്ടുവരും ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കും ഇവയാണ് പ്രധാന വാഗ്ദാനങ്ങള്‍. രണ്ട് മൂന്ന് ഉദ്യോഗസ്ഥരാണ് ബിജെപിയുടെ പ്രകടന പത്രികയുണ്ടാക്കിയത്. പ്രധാനമന്ത്രി വെള്ളത്തിന് അടിയില്‍ പോയതുപോലെ ചന്ദ്രനിലും പോയെന്നിരിക്കാമെന്നും രാഹുല്‍ പരിഹസിച്ചു.
ഇന്ത്യയില്‍ എല്ലാവരും കോവിഡ് വന്ന് മരിച്ചപ്പോള്‍ കൈക്കൊട്ടിക്കളിക്കാനാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇന്ത്യയില്‍ ആ സമയത്ത് ആശുപത്രികളില്‍ ആവശ്യമായി ഓക്സിജന്‍ പോലും ഇല്ലായിരുന്നു. യുവാക്കള്‍ക്ക് ജോലി ഇല്ലെന്ന് പറഞ്ഞപ്പോള്‍ പക്കവട ഉണ്ടാക്കാനാണ് അദ്ദേഹം പറഞ്ഞതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]