

ബിജെപിയിൽ ചേരാൻ പ്രേരണയായത് മോദിയുടെ വികസനമെന്നും, ഈ തിരഞ്ഞെടുപ്പോടെ കോൺഗ്രസ് ഇല്ലാതാകുമെന്നും : പത്മജ വേണുഗോപാൽ
കോട്ടയം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന പ്രവർത്തനങ്ങളാണ് ബിജെപിയിൽ ചേരാൻ പ്രേരണയായതെന്നും ഈ തിരഞ്ഞെടുപ്പോടെ കോൺഗ്രസ് ഇല്ലാതാകുമെന്നും പത്മജ വേണുഗോപാൽ. എൻ ഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് കോട്ടയം തലപ്പലത്ത് കുടുംബ സംഗമത്തിൽ സംസാരിക്കുകയായിരുന്നു.
എൽഡിഎഫിനെയും യുഡിഎ ഫിനെയും മാറി മാറി പരീക്ഷിച്ച കേരളത്തിലെ ജനങ്ങൾ ബിജെ പിയെയും ഒന്നു പരീക്ഷിക്കാൻ തയ്യാറാകണമെന്നും പത്മജ പറഞ്ഞു , രാഹുൽ ഗാന്ധി 5 വർഷത്തിനിടയ്ക്ക് ആറോ ഏഴോ തവണയാണു വയനാട്ടിൽ വന്നിട്ടുള്ളത്. ഇതിൽ കൂടുതൽ തവണ കാട്ടാന വയനാട്ടിൽ ഇറങ്ങിയിട്ടുണ്ടെന്നും പത്മജ വിമർശിച്ചു.
ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി, യുവജന വിഭാഗം ജില്ലാ പ്രസിഡന്റ് ബ്രിക്സൺ മല്ലികശേരി എന്നിവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]