മുംബൈ: ആദ്യം സ്വന്തമാക്കിയ വാഹനത്തെക്കുറിച്ച് വെളിപ്പെടുത്തി ഇന്ത്യയുടെ ലോകകപ്പ് താരങ്ങളായ സഞ്ജു സാംസണും ഹാർദിക് പാണ്ഡ്യയും അഭിഷേക് ശര്‍മയും. ബിസിസിഐയുടെ ‘നമൻ അവാർഡ്സ് 2026’ ചടങ്ങിലായിരുന്നു ഹര്‍ഷ ഭോഗ്ലെയുടെ ചോദ്യങ്ങള്‍ക്ക് താരങ്ങൾ രസകരമായ മറുപടി നല്‍കിയത്.
ആക്ടീവ സ്കൂട്ടറാണ് താന്‍ ആദ്യം സ്വന്തമാക്കിയ വാഹനമെന്ന് ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറായ അഭിഷേക് ശര്‍മ പറഞ്ഞു. സ്കൂട്ടറിലാണ് പരിശീലനത്തിന് പോയിരുന്നത്.
തന്റെ ആദ്യ വാഹനം ഒരു വാഗൺ ആർ കാറാണെന്ന് സഞ്ജു വെളിപ്പെടുത്തി. മാരുതി 800 ആയിരുന്നു ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ആദ്യ വാഹനം.
യുവതാരം വൈഭവ് സൂര്യവന്ഷിയോടും ഇതേ ചോദ്യം ചോദിച്ചെങ്കിലും താൻ ഇതുവരെ സ്വന്തമായി വാഹനം വാങ്ങിയിട്ടില്ലെന്ന് ചിരിച്ചുകൊണ്ട് കൗമാര താരം മറുപടി നൽകി. ഇഷ്ടതാരത്തെക്കുറിച്ചുള്ള ചോദ്യത്തിന് സഞ്ജു സച്ചിൻ ടെൻഡുൽക്കറുടെ പേര് പറഞ്ഞപ്പോള്‍ അഭിഷേക് യുവരാജ് സിംഹിന്റെയും ഹാര്‍ദ്ദിക് പാണ്ഡ്യ വസീം ജാഫറുടെയും വൈഭവ് ബ്രയാൻ ലാറയുടെയും പേരാണ് പറഞ്ഞത്.
ഇഷ്ട സിനിമ എതാണെന്ന ചോദ്യത്തിന് രജനീകാന്തിന്റെ എല്ലാ സിനിമയും ഇഷ്ടമാണെന്നായിരുന്നു സഞ്ജുവിന്റെ മറുപടി.
ത്രീ ഇഡിയറ്റ്സാണ് തന്റെ ഇഷ്ടസിനിമയെന്ന് അഭിഷേക് പറഞ്ഞപ്പോള്‍ ഗോഡ്സില്ലയാണ് തനിക്കേറെ ഇഷ്ടപ്പെട്ട സിനിമയെന്ന് ഹാര്‍ദ്ദിക് പറഞ്ഞു.
ദുരന്ധര്‍ ആണ് തന്റെ ഇഷ്ട സിനിമയെന്ന് വൈഭവ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

