മാരാരിക്കുളം: മാരാരിക്കുളം പൊലീസ് സ്റ്റേഷൻ പരിധിയിലെ കണിച്ചുകുളങ്ങര ജങ്ഷന് സമീപം ഹൈവേയിൽ മാരുതി ഒമ്നി കാറിൽ കടത്തുകയായിരുന്ന 10 ചാക്ക് ഹാൻസ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മാരാരിക്കുളം പൊലീസും ചേർന്ന് പിടികൂടി. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് എറണാകുളം മുനമ്പത്തെ ബാത്ത്റൂമിൽ ഒളിപ്പിച്ചുവെച്ച 62 ചാക്ക് ഹാൻസ് കൂടി അന്വേഷണസംഘം കണ്ടെടുത്തത്.
വർഷങ്ങളായി കേരളത്തിലുടനീളം മൊത്തവിലയിൽ ഹാൻസ് എത്തിക്കുന്ന വൻ റാക്കറ്റിലെ കണ്ണികളായ എറണാകുളം പള്ളിപ്പുറം പള്ളിക്കാട് അഖിൽ രാജു (35), എറണാകുളം മുനമ്പം കോട്ടയ്ക്കാട് രാജേഷ് (44) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. പിടിച്ചെടുത്ത നിരോധിത പുകയില ഉൽപ്പന്നങ്ങളും പ്രതികളെയും പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

