
മദീന: മദീനയിലെ പ്രവാചക പള്ളി പ്രകാശപൂരിതമാക്കുന്നതിന് 30 തരം അലങ്കാര വിളക്കുകൾ. പള്ളിയുടെ അകം ഭാഗങ്ങളിലും മുറ്റങ്ങളിലും പള്ളിയുടെ തന്നെ മറ്റ് അനുബന്ധ സ്ഥലങ്ങളിലും ആണ് വിളക്കുകൾ സ്ഥാപിച്ചിരിക്കുന്നത്. റമദാനോടനുബന്ധിച്ച് തീർത്ഥാടകരും വിശ്വാസികളും ഉൾപ്പെടെ നിരവധി സന്ദർശകരാണ് പ്രവാചക പള്ളിയിലെത്തുന്നത്. പള്ളിയെ കൂടുതൽ സൗന്ദര്യവത്കരിക്കുന്നതിലും സന്ദർശകരെ ആകർഷിക്കുന്നതിനും ഈ അലങ്കാര വിളക്കുകൾ വലിയ പങ്ക് വഹിക്കുന്നുണ്ട്.
പള്ളിയുടെ രൂപകല്പനയ്ക്ക് അനുസരിച്ചാണ് ഓരോ പ്രകാശ വിളക്കുകളും പ്രത്യേകം ഇടങ്ങളിലായി വിതരണം ചെയ്തിരിക്കുന്നത്. ആകർഷണീയമായ നിറങ്ങളിലും ഡിസൈനുകളിലും ആണ് ഇവ നിർമ്മിച്ചിരിക്കുന്നത്. വ്യത്യസ്ത വലിപ്പത്തിലും ആകൃതിയിലും ഉള്ള ഈ വിളക്കുകൾ പ്രവാചക പള്ളിയുടെ വാസ്തുവിദ്യ ശൈലിയും ആത്മീയ അന്തരീക്ഷവും കൂടുതൽ എടുത്തു കാണിക്കും വിധത്തിലുള്ളതാണ്. വൈവിധ്യങ്ങളായ 30 പ്രകാശവിളക്കുകളാണ് പ്രവാചക പള്ളിയിൽ സ്ഥാപിച്ചിരിക്കുന്നത്. ഇതിന് ഏകദേശം 80,419 ലൈറ്റിങ് യൂണിറ്റുകൾ ഉണ്ട്.
സ്ഥാപിച്ചിരിക്കുന്ന അലങ്കാര വിളക്കുകളിൽ ഏറ്റവും ആകർഷണീയം ചാൻഡലിയറുകളാണ്. പള്ളിയുടെ പഴയ പ്രാർത്ഥന ഹാളിലെ ചാൻഡലിയറുകളും ഉൾപ്പെടെ മൊത്തം 300 ചാൻഡലിയറുകളാണ് പ്രവാചക പള്ളിയിൽ ഉള്ളത്. പള്ളിയുടെ കമാനങ്ങൾക്കും ഇടനാഴികൾക്കും മുകളിലായി അല്ലാഹു എന്ന് ആലേഖനം ചെയ്തിട്ടുണ്ട്. ഇതിനായി 1,00,546 ലൈറ്റിങ് യൂണിറ്റുകളാണ് ഉള്ളത്. പള്ളിയുടെ ശാന്തവും ആത്മീയവുമായ അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുന്നവയാണ് ഇത്തരം പ്രകാശവിളക്കുകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]