
ഗിൽജിത്: പാക് അധിനിവേശ ഗിൽജിത് ബാൽട്ടിസ്ഥാനിലെ ചരിത്രപ്രസിദ്ധമായ ചിനാർ ബാഗ് പാലം വലിയ ശോചനീയാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. പാലത്തിലൂടെ കടന്നുപോകുന്നവരുടെ സുരക്ഷയ്ക്ക് കടുത്ത ഭീഷണി നേരിടുകയാണ്.
മാർഖോർ ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു. ഉന്നത അധികാരികൾ ഉടൻ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യമുന്നയിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു.
ഒരിക്കൽ വിശ്വാസത്തോടെ യാത്ര ചെയ്യാമായിരുന്ന ഈ മരപ്പാലം, ഇന്ന് അതീവ അപകടാവസ്ഥയിലായിരിക്കുകയാണ്. ദിവസേന അതിലൂടെ കടന്നുപോകേണ്ടവർക്ക് ഇത് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്.
പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തേുകയോ പുനര്‍ നിര്‍മിക്കുകയോ ചെയ്തിട്ടില്ല. അധികാരികൾ ഇക്കാര്യം ശ്രദ്ധിക്കുന്നില്ല.
സ്ത്രീകൾ, കുട്ടികൾ ഉൾപ്പെടെ അനേകർ ഈ പാലത്തിലൂടെ ജീവൻ പണയം വച്ച് യാത്ര തുടരുകയാണെന്നും പാലത്തിന്റെ മരപ്പടികൾ തകർന്നുകിടക്കുകയാണ് പ്രദേശവാസികൾ പറയുന്നു. വാഹനങ്ങൾ പോകാനുള്ള പാലം വഴി കാൽനടയാത്രക്കാര്‍ക്ക് സഞ്ചരിക്കാനാകില്ല.
കാൽനട യാത്രയ്ക്കു പലർക്കും ഈ തകർന്നുപോയ പാലം കടക്കേണ്ടി വരുന്നു എന്നും മാർഖോർ ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു.
അതിനാൽ, ഈ പാലം ഉടൻ നവീകരിക്കുകയോ പുനർനിർമ്മിക്കുകയോ ചെയ്യണമെന്നാണ് പ്രദേശവാസികൾ അധികാരികളോട് ആവശ്യപ്പെടുന്നത്. ചരിത്രപ്രാധാന്യമുള്ള ഈ പാലം സംരക്ഷിക്കേണ്ടത് അനിവാര്യമാണ്.
എന്നാൽ, നിലവിലെ അവസ്ഥയിൽ ഇത് ഉപയോഗിക്കുന്നവർക്ക് അതീവ അപകടമാണ്. പാക്കിസ്ഥാൻ കയ്യേറിയ ഗിൽഗിറ്റ്-ബാൽട്ടിസ്ഥാനിലെ ജനങ്ങൾ നിരന്തരം സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പ്രശ്നങ്ങൾ ഉന്നയിച്ച് പ്രതിഷേധിക്കുന്നുണ്ട്.
നീതി, സമത്വം, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ എന്നിവ ഉറപ്പാക്കുക എന്നതാണ് അവര്‍ മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]