
റായ്പൂര്‍: ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്സ് ലീഗ് ടി20 ഫൈനലില്‍ ഇന്ത്യക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന് ഭേദപ്പെട്ട തുടക്കം. റായ്പൂര്‍, വീര്‍ നാരായണ്‍ സിംഗ് രാജ്യന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്സ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 10 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെടുത്തിട്ടുണ്ട്. ലെന്‍ഡല്‍ സിമോണ്‍സ് (11), രവി രാംപോള്‍ (2) എന്നിവരാണ് ക്രീസില്‍. ക്യാപ്റ്റന്‍ ബ്രയാന്‍ ലാറ (6), വില്യം പെര്‍ക്കിന്‍സ് (6), ഡ്വെയ്ന്‍ സ്മിത്ത് (35 പന്തില്‍ 46), എന്നിവരാണ് പുറത്തായത്. ഷഹ്ബാസ് നദീം രണ്ട് വിക്കറ്റ് വീഴ്ത്തി. വിനയ് കുമാറിന് ഒരു വിക്കറ്റുണ്ട്.
ഭേദപ്പെട്ട തുടക്കമാണ് വിന്‍ഡീസിന് ലഭിച്ചത്. ലാറ – സ്മിത്ത് സഖ്യം ഒന്നാം വിക്കറ്റില്‍ 34 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ നാലാം ഓവറില്‍ ലാറയെ പുറത്താക്കി വിനയ് കുമാര്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്കി. ഗള്ളിയില്‍ പവന് നേഗിക്കായിരുന്നു ക്യാച്ച്. ഏഴാം ഓവറില്‍ പെര്‍ക്കിന്‍സും മടങ്ങി. നദീമിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. അധികം വൈകാതെ അപകടകാരിയായ സ്മിത്തിനെ തിരിച്ചയക്കാനും നദീമിന് സാധിച്ചു. രണ്ട് സിക്സും ആറ് ഫോറും നേടിയ താരത്തെ നദീം ബൗള്‍ഡാക്കി. ഇതോടെ മൂന്നിന് 67 എന്ന നിലയിലായി വിന്‍ഡീസ്.
WHAT A START! 🤯
Brian Lara is OUT! ☝️ Vinay Kumar delivers a crucial wicket – off to a strong start! 🔥
Watch the Grand Finale 👉 LIVE now on , & ! 📺📲
— INTERNATIONAL MASTERS LEAGUE (@imlt20official)
നേരത്തെ ടോസ് നേടിയ ലാറ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന് അറിയാം.
വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്സ്: ഡ്വെയ്ന്‍ സ്മിത്ത്, വില്യം പെര്‍കിന്‍സ്, ലെന്‍ഡല്‍ സിമ്മണ്‍സ്, ബ്രയാന്‍ ലാറ (ക്യാപ്റ്റന്‍), ചാഡ്വിക്ക് വാള്‍ട്ടണ്‍, ദിനേഷ് രാംദിന് (ക്യാപ്റ്റന്‍), ആഷ്ലി നഴ്സ്, ടിനോ ??ബെസ്റ്റ്, ജെറോം ടെയ്ലര്, സുലൈമാന്‍ ബെന്‍, രവി രാംപോള്‍.
ഇന്ത്യ മാസ്റ്റേഴ്സ്: അമ്പാട്ടി റായുഡു (വിക്കറ്റ് കീപ്പര്‍), സച്ചിന് ടെണ്ടുല്‍ക്കര്‍ (ക്യാപ്റ്റന്‍), പവന് നേഗി, യുവരാജ് സിംഗ്, സ്റ്റുവര്‍ട്ട് ബിന്നി, യൂസഫ് പത്താന്, ഇര്ഫാന് പത്താന്, ഗുര്‍കീരത് സിംഗ് മന്, വിനയ് കുമാര്‍, ഷഹബാസ് നദീം, ധവാല്‍ കുല്‍ക്കര്‍ണി.
ഇന്ത്യ മാസ്റ്റേഴ്സ്-വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്സ് കിരീടപ്പോരാട്ടം ടിവിയില്‍ കളേഴ്സ് സിനിപ്ലക്സിലും കളേഴ്സ് സിനിപ്ലക്സ് സൂപ്പര്‍ ഹിറ്റ് ചാനലിലും തത്സമയം കാണാനാകും. ലൈവ് സ്ട്രീമിംഗില് ജിയോ ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാനാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]