
കോള്‍ അറ്റന്‍ഡ് ചെയ്തതും വലിയ ശബ്ദം, മിന്നലേറ്റതിന് പിന്നാലെ സ്മാര്‍ട്ഫോണ്‍ പൊട്ടിത്തെറിച്ചു മരണം
കുട്ടനാട് (ആലപ്പുഴ): പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം. എടത്വാ സ്വദേശി അഖില്‍ പി ശ്രീനിവാസന് (29) ആണ് മരിച്ചത്. ഇടിമിന്നലേറ്റതിന് പിന്നാലെ അഖിലിന്റെ കൈവശമുണ്ടായിരുന്ന സ്മാര്‍ട്ഫോണ്‍ പൊട്ടിത്തെറിച്ചതാണ് മരണത്തിന് കാരണം. അഖിലിനൊപ്പം കളിക്കുകയായിരുന്ന സുഹൃത്ത് ശരണിനും പരിക്കേറ്റു. എന്നാല്‍ ഇയാളുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് ലഭ്യമാകുന്ന വിവരം. വെല്‍ഡിങ്ങ് ജോലിക്കാരാനായിരുന്ന അഖില്‍ ചുണ്ടന്‍വള്ളത്തിന്റെ പണിയും ചെയ്യുമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]