
പാലക്കാട്: ഓപ്പറേഷൻ “ഡി ഹണ്ടിന്റെ” ഭാഗമായി പാലക്കാട് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ. വെസ്റ്റ് ബെംഗാൾ സ്വദേശികളായ ദമ്പതികളാണ് 9.341 കിലോ കഞ്ചാവുമായി പിടിയിലായത്.
മയക്കു മരുന്നിനെതിരെ പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത്ത്കുമാർ ഐപിഎസിന്റെ നിർദ്ദേശ പ്രകാരം പാലക്കാട് ഹേമാംബിക നഗർ പോലീസും , പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും , ആർ.പി.എഫും സംയുക്തമായാണ് പരിശോധന നടത്തിയത്. പരിശോധനയിൽ ഒലവക്കോട് താണാവ് റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപം വെച്ചാണ് ദമ്പതികളെ പൊലീസ് കണ്ടത്.
പരുങ്ങൽ കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് 9.341 കിലോഗ്രാം കഞ്ചാവുമായി 38കാരനായ മസാദുൽ ഇസ്ലാം, 36കാരി റിന ബിബി എന്നിവരാണ് പിടിയിലായത്. വെസ്റ്റ് ബംഗാളിൽ നിന്നാണ് പ്രതികൾ മയക്കുമരുന്ന് എത്തിച്ചത്.
പ്രതികൾ ആർക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാർ ഐപിഎസിന്റെ നിർദ്ദേശപ്രകാരം പാലക്കാട് എ എസ് പി രജേഷ് കുമാർ ഐപിഎസ്, പാലക്കാട് നാർക്കോട്ടിക് സെൽ ഡിവൈഎസ്പി അബ്ദുൾ മുനീർ എന്നിവരുടെ നേത്യത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ ഉദയകുമാർ എം-ന്റെ നേതൃത്വത്തിലുള്ള ഹേമാംബിക നഗർ പൊലീസും, പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും , ആർ പി എഫും ചേർന്നാണ് മയക്കുമരുന്നും പ്രതികളേയും പിടികൂടിയത്.
ലഹരി മാഫിയയെ അമര്ച്ച ചെയ്യാനുള്ള യത്നത്തിന് ശക്തി പകരണം; പുതിയ സേനാംഗങ്ങളോട് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]