
കാലിഫോര്‍ണിയ: ഭൂമിയില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ ഉയരത്തില്‍ അതിവേഗത്തില്‍ ചുറ്റിക്കറങ്ങുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയം, അതിന് കൈകൊടുത്ത് ഒന്നായിത്തീരുന്ന മറ്റൊരു പേടകം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഡോക്കിംഗ് പ്രക്രിയ നാം സാധാരണക്കാര്‍ അവിശ്വസനീയ ഒരു അത്ഭുതമാണ്. എങ്ങനെ രണ്ട് പേടകങ്ങള്‍ മില്ലീമീറ്ററുകളുടെ പോലും വ്യത്യാസമില്ലാതെ ഒന്നായിത്തീരുന്നു എന്ന അത്ഭുതംകൂറുന്ന എല്ലാവരും ഈ വീഡിയോ കണ്ടിരിക്കണം.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ക്രൂ-10 ദൗത്യ സംഘവുമായി പറന്ന ഡ്രാഗണ്‍ പേടകം നിലയത്തില്‍ ഡോക്ക് ചെയ്യുന്ന അതിശയ വീഡിയോ കാണാം. നിലയത്തിലുള്ള സഞ്ചാരിയും പ്രപപഞ്ചത്തിന്റെ വിസ്മയ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുന്ന ഫോട്ടോഗ്രാഫറുമായ ഡോണ്‍ പെറ്റിറ്റാണ് ഈ കാഴ്ച പകര്‍ത്തിയത്. അറ്റ്ലാന്‍ഡിക് സമുദ്രത്തിന് മുകളില്‍ വച്ച് ഡ്രാഗണും ഐഎസ്എസും ഡോക്ക് ചെയ്യപ്പെടുന്ന വീഡിയോ ചുവടെ.
Crew 10 Dragon vehicle arriving!
— Don Pettit (@astro_Pettit)
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് നാല് സഞ്ചാരികളുമായി സ്പേസ് എക്സിന്റെ ഡ്രാഗണ്‍ പേടകം ഇന്ന് രാവിലെയാണ് നിലയത്തില്‍ ഡോക്ക് ചെയ്തത്. നാസയുടെ ബഹിരാകാശ യാത്രികരായ ആനി മക്ലെയിൻ, നിക്കോൾ അയേഴ്സ് എന്നിവരും ജാപ്പനീസ് ബഹിരാകാശ ഏജൻസിയുടെ തകുയ ഒനിഷിയും റഷ്യയുടെ കിറിൽ പെസ്കോവുമാണ് ഈ പേടകത്തില്‍ ഐഎസ്എസില്‍ എത്തിച്ചേര്‍ന്നത്. നിലയത്തിലുള്ള നാസയുടെ നിക്ക് ഹേഗ്, ഡോണ്‍ പെറ്റിറ്റ്, സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ എന്നിവരും റോസ്കോസ്മോസിന്റെ അലക്സാണ്ടര്‍ ഗോര്‍ബുനോവ്, അലക്സി ഒവ്ചിനിന്, ഇവാന് വാഗ്നര്‍ എന്നിവരും ചേര്‍ന്ന് നാല്‍വര്‍ സംഘത്തെ സ്വാഗതം ചെയ്തു.
ഇനി ഡ്രാഗണ്‍ പേടകത്തിന്റെ മടക്കയാത്രയില്‍ സുനിത വില്യംസും ബുച്ച് വില്‍മോറും നിക്ക് ഹേഗും അലക്സാണ്ടര്‍ ഗോര്‍ബനോവും ഭൂമിയിലേക്ക് മടങ്ങും. ഒന്‍പത് മാസത്തിലേറെ നീണ്ട ഐഎസ്എസ് ജീവിതത്തിന് ശേഷമാണ് സുനിതയും ബുച്ചും ഭൂമിയിലേക്ക് മടങ്ങാനൊരുങ്ങുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]