
‘ബേബി ഫീറ്റ്, ദ്രാവകങ്ങൾ താഴേക്ക് വരില്ല, കൃഷ്ണമണിക്ക് രൂപമാറ്റം’; സുനിത വില്യംസിന് ഭൂമിയിലെ ജീവിതം കഠിനമാകും
ഫ്ലോറിഡ: നാലംഗ ബഹിരാകാശയാത്രിക സംഘത്തെ എത്തിച്ചുകൊണ്ട്, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) സ്പേസ് എക്സ് ക്രൂ കാപ്സ്യൂൾ വിജയകരമായി ഡോക്ക് ചെയ്തിരിക്കുകയാണ്. ബുച്ച് വിൽമോറിനും സുനിത വില്യംസിനും പകരക്കാരായാണ് ഇവരെത്തിയത്. മാർച്ച് 14നാണ് ഫാല്‍ക്കണ്‍ – 9 റോക്കറ്റ് കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് വിക്ഷേപിച്ചത്. പുതിയ സംഘം എത്തിയതോടെ ഒമ്പത് മാസത്തിലേറെയായി ഭ്രമണപഥത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിതാ വില്യംസും ബുച്ച് വിൽമോറും മാർച്ച് 19ന് ഭൂമിയിലേക്ക് മടങ്ങും. യുഎസ്, ജപ്പാൻ, റഷ്യ എന്നീ രാജ്യങ്ങളെ പ്രതിനിധീകരിച്ചെത്തിയ നാലംഗ സംഘം കുറച്ചുദിവസം ബഹിരാകാശ നിലയത്തിൽ ചെലവഴിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]