
കൊച്ചി: കളമശേരി പോളിടെക്നിക്ക് കോളേജ് ഹോസ്റ്റലിലെ ലഹരി കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങള്‍ പുറത്ത്. കളമശേരി പോളിടെക്നിക്ക് കോളേജ് ഹോസ്റ്റലിൽ ലഹരി ഉപയോഗിക്കുന്നവര്‍ ഒരു ഗ്യാങ് ആണെന്നും നടക്കുന്നത് ലഹരിയുടെ കൂട്ടുകച്ചവടമാണെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഹോസ്റ്റലിൽ ലഹരി ഉപയോഗിക്കുന്നവരുടെ ഒരു ഗ്യാങ് തന്നെയുള്ളതിനാൽ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കടക്കം ഹോസ്റ്റലിനുള്ളിൽ ഒരു സ്വാധീനവുമില്ലെന്നാണ് പൊലീസ് പറയുന്നത്.
ഹോസ്റ്റൽ മുറിയിൽ നടത്തിയ പരിശോധനയിൽ വൻതോതിൽ ബീഡിക്കെട്ടുകള്‍ കണ്ടെത്തിയിരുന്നു. കഞ്ചാവ് നിറച്ച ബീഡികളാണ് വലിക്കുന്നതെന്നാണ് വിദ്യാര്‍ത്ഥിയുടെ മൊഴി. അതേസമയം, കളമശേരി പോളിടെക്നിക്കിലെ കഞ്ചാവ് കേസിൽ ലഹരി എത്തിച്ചു നൽകിയ മൂന്നാം വർഷ വിദ്യാർത്ഥിക്കായി തെരച്ചിൽ ഊർജിതമാക്കി. കൊല്ലം സ്വദേശിയായ ഈ വിദ്യാർത്ഥിയാണ് പണമിടപാട് നടത്തിയതെന്ന് അറസ്റ്റിലായ മൂന്നു പേരും മൊഴി നൽകിയിട്ടുണ്ട്. ലഹരി എത്തിച്ച് നൽകിയ ഇതര സംസ്ഥാന തൊഴിലാളിയെയും ഉടൻ പിടികൂടും.
റിമാൻഡിലുള്ള വിദ്യാർത്ഥി ആകാശിനെ കൂടുതൽ ചോദ്യം ചെയ്യാനായി പൊലീസ് നാളെ കസ്റ്റഡി അപേക്ഷ സമർപ്പിക്കും. ആകാശിനെ ചോദ്യം ചെയ്യുന്നതിലൂടെ ക്യാമ്പസ് ഹോസ്റ്റലിൽ ലഹരി ഉപയോഗിക്കുന്ന കൂടുതൽ പേരുടെ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ.
ഇതിനിടെ, കൊച്ചിയിൽ ലഹരിവേട്ട തുടരുകയാണ് പൊലീസ്. ഇന്നലെ രാത്രി വൈകി കുസാറ്റ് പരിസരത്തെ സ്വകാര്യ ഹോസ്റ്റലുകളിലും പിജി കളിലും പൊലീസ് മിന്നൽ പരിശോധന നടത്തി. ഹോസ്റ്റലുകളിൽ നിന്ന് ചെറിയ അളവിൽ കഞ്ചാവ് കണ്ടെത്തിയെന്ന് എസിപി പറഞ്ഞു. ഒരു വിദ്യാർത്ഥിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മദ്യപിച്ച് വാഹനം ഓടിച്ചവരെയും പിടികൂടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]