

ഈരാറ്റുപേട്ടയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ
ഈരാറ്റുപേട്ട: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കൊണ്ടൂർ ചെമ്മലമറ്റം പൂവത്തിനാൽ വീട്ടിൽ ജോർജ് വർക്കി (65)യെ ആണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.
മാർച്ച് രണ്ടിനാണ് കേസിനാസ്പദമായ സംഭവം. വാഗമൺ കുരിശുമല ഭാഗത്തുള്ള ഹോംസ്റ്റേയുടെ സമീപം വച്ച് പെരുമ്പായിക്കാട് സ്വദേശിയായ യുവാവിനെ ആക്രമിക്കുകയായിരുന്നു.
മുൻ വൈരാഗ്യത്തെ തുടർന്ന് പിടിയിലായ ജോർജ് വർക്കിയും സുഹൃത്തുക്കളും ചേർന്ന് ഹോംസ്റ്റേക് സമീപം വെച്ച് യുവാവിനെയും ഇയാളുടെ സുഹൃത്തിനെയും ചീത്ത വിളിക്കുകയും, യുവാവിന്റെ സുഹൃത്തിനെ വടികൊണ്ട് അടിക്കുകയുമായിരുന്നു. ഇതു തടയാൻ ശ്രമിച്ചപ്പോൾ പ്രതി യുവാവിനെ മർദ്ദിക്കുകയും കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു.
യുവാവിന്റെ പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്. ഓ സുബ്രഹ്മണ്യൻ പി.എസ്, എസ്.ഐ മാരായ ജിബിൻ തോമസ്, ഇക്ബാൽ പി.എ, എ.എസ്.ഐ ഹരീഷ് മോൻ, സി.പി.ഓ മാരായ ജോബി ജോസഫ്, ഷാനവാസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]