
ഒരു തഹസിൽദാരും രണ്ട് ഡെപ്യൂട്ടി തഹസിൽദാർമാരും ഉൾപ്പെടെ 17 തസ്തികകൾ ; ഹിൽമെൻ സെറ്റിൽമെന്റ് പട്ടയവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ; മുണ്ടക്കയത്ത് സ്പെഷ്യൽ തഹസിൽദാർ ഓഫീസ് ഉദ്ഘാടനം ചെയ്തു ; സംസ്ഥാന റവന്യൂ -ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ ഓൺലൈനായി നിർവഹിച്ചു
സ്വന്തം ലേഖകൻ
മുണ്ടക്കയം : എരുമേലി വടക്ക്, തെക്ക്, കോരുത്തോട് വില്ലേജുകളിലായി പുഞ്ചവയൽ, മുരിക്കും വയൽ, അമരാവതി, പുലിക്കുന്ന്, പാക്കാനം, കാരിശ്ശേരി ,504, കുഴിമാവ് തുടങ്ങിയ പ്രദേശങ്ങളിലെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഗണ്യമായ സംഖ്യ ഉൾപ്പെടെ ഹിൽമെൻ സെറ്റിൽമെന്റിൽ പ്പെട്ട 7000ത്തിലധികം കുടുംബങ്ങളുടെ പതിനായിരത്തോളം പട്ടയ അപേക്ഷകളിൻമേൽ തീർപ്പ് കൽപ്പിച്ച് മുഴുവൻ കൈവശ കൃഷിക്കാർക്കും തങ്ങളുടെ ഭൂമിക്ക് പട്ടയം നൽകുന്നതിനുവേണ്ടി മുണ്ടക്കയം കേന്ദ്രമാക്കി സ്പെഷ്യൽ ഓഫീസ് അനുവദിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
ഇപ്രകാരം അനുവദിക്കപ്പെട്ട സ്പെഷ്യൽ തഹസിൽദാർ ഓഫീസിന്റെ ഔപചാരിക ഉദ്ഘാടനം എരുമേലി വടക്ക് വില്ലേജ് ഓഫീസിനോട് അനുബന്ധിച്ച് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച് സംസ്ഥാന റവന്യൂ -ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ ഓൺലൈനായി നിർവഹിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കോട്ടയം ജില്ലാ കളക്ടർ വി.വിഘ്നേശ്വരി ഐ.എ.എസ്,മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ശു ഭേഷ് സുധാകരൻ,, പി ആർ അനുപമ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി കെ പ്രദീപ്കുമാർ, പ്ലാന്റേഷൻ കോർപ്പറേഷൻ ചെയർമാൻ ഓ.പി. എ സലാം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലമ്മ ഡൊമിനിക്, അംഗങ്ങളായ സി.വി അനിൽകുമാർ, പ്രസന്ന ഷിബു, ഷിജി ഷിജു, ബിൻസി മാനുവൽ, റേയ്ച്ചൽ കെ. റ്റി, കെ. ആർ രാജേഷ്, ഭൂരേഖ തഹസിൽദാർ സുനിൽകുമാർ, വില്ലേജ് ഓഫീസർമാരായ സന്ധ്യ പി.എസ്, ശുഭേന്ദുമോൾ എ.കെ, ഷിധ ഭാസ്കർ, സുബൈർ വി.എം, റോയി മാത്യു എന്നിവർ സംസാരിച്ചു.
ഒരു തഹസിൽദാരും രണ്ട് ഡെപ്യൂട്ടി തഹസിൽദാർമാരും ഉൾപ്പെടെ 17 തസ്തികകൾ പുതുതായി സൃഷ്ടിച്ചാണ് സ്പെഷ്യൽ തഹസിൽദാർ ഓഫീസ് ആരംഭിച്ചിരിക്കുന്നത്. ഒരു വർഷക്കാലാവധിയാണ് ഓഫീസിനായി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ഈ ഓഫീസ് മുഖാന്തരം ഹിൽമെൻ സെറ്റിൽമെന്റ് പട്ടയവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ മാത്രമായിരിക്കും നടപ്പിലാക്കുക.
ആദ്യഘട്ടം എന്നുള്ള നിലയിൽ അപേക്ഷകൾ തരം തിരിച്ച് സർവ്വേ നടപടികൾ ഉടൻ ആരംഭിക്കും.അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ വിഷയം നിയമസഭയിൽ അടക്കം നിരവധി തവണ ഉന്നയിച്ചതിനെ തുടർന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ മുൻകൈയെടുത്താണ് സ്പെഷ്യൽ തഹസിൽദാർ ഓഫീസ് ആരംഭിക്കാൻ തീരുമാനം കൈക്കൊണ്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]