
സംസ്ഥാനത്ത് റേഷന്‍ മസ്റ്ററിങ് നിര്‍ത്തിവെച്ചു. സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിന് എന്‍.ഐ.സിയ്ക്കും ഐ.ടി മിഷനും കൂടുതല്‍ സമയം വേണ്ടിവരുന്നതിനാലാണ് മസ്റ്ററിങ് നിര്‍ത്തിവെച്ചിരിക്കുന്നത്. സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
റേഷന്‍ വിതരണം സാധാരണ നിലയില്‍ തുടരും. സാങ്കേതിക പ്രശ്നം പൂര്‍ണമായി പരിഹരിച്ചതിന് ശേഷം മാത്രം മസ്റ്ററിങ് ആരംഭിക്കും. എല്ലാ മുന്‍ഗണനാകാര്‍ഡ് അംഗങ്ങള്‍ക്കും മസ്റ്ററിംഗ് ചെയ്യുന്നതിനാവശ്യമായ സമയവും സൗകര്യവും ഒരുക്കുന്നതാണെന്നും ഇതുസംബന്ധിച്ച് ആശങ്കവേണ്ടെന്നും മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു.
Story Highlights: Ration mustering has been stopped in Kerala
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]