
കെപിസിസി മാധ്യമസമിതി അധ്യക്ഷനായി ചെറിയാൻ ഫിലിപ്പിനെ നിയമിച്ചു. ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസനാണ് ചുമതല നൽകിയത്. മുന്‍ ബ്ലോക്ക് പ്രസിഡന്റുമാരെ ഡിസിസി എക്സിക്യൂട്ടിവില്‍ ഉൾപ്പെടുത്താനും ധാരണയായി.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണാര്‍ത്ഥം രൂപീകരിച്ച മാധ്യമ സമിതിയുടെ ചുമതലയാണ് ചെറിയാൻ ഫിലിപ്പിന് നൽകിയത്.ചെറിയാൻ ഫിലിപിന് പുറമെ കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്, ഡോക്ടർ എം ആർ തമ്പാൻ ഉൾപ്പെടെ ഏഴംഗങ്ങളാണ് സമിതിയിലുള്ളത്. നവമാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചാരണം ഏകോപിപ്പിക്കലാണ് സമിതിയുടെ ചുമതല. മണ്ഡലം ബ്ലോക്ക് കമ്മിറ്റികൾ പുനസംഘടിപ്പിച്ചപ്പോൾ മാറിയ പ്രസിഡന്റ് മാർക്ക് കെപിസിസി പുതിയ ചുമതല നൽകി.
മുന്‍ ബ്ലോക്ക് പ്രസിഡന്റുമാരെ ഡിസിസി എക്സിക്യൂട്ടിവിലും മുന്‍ മണ്ഡലം പ്രസിഡന്റുമാരെ ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായും നിയമിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി സംവിധാനങ്ങളെ ഏകോപിപ്പിക്കുന്നതിനായി കെപിസിസി ആക്ടിംഗ് പ്രസിഡണ്ട് എംഎം ഹസ്സന്റെ നിർദ്ദേശപ്രകാരമാണ് പുതിയ തീരുമാനങ്ങൾ.
Story Highlights: Cherian Philip KPCC media committee chairman
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]