

ഡല്‍ഹി മദ്യലൈസന്‍സ് അഴിമതിക്കേസ്: തെലങ്കാന മുന്‍മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകള്‍ കെ കവിത അറസ്റ്റില്‍; ബിആര്‍എസ് നേതാവിനെ ഇഡി അറസ്റ്റ് ചെയ്തത് വസതിയിലെ റെയ്ഡിന് പിന്നാലെ
സ്വന്തം ലേഖകൻ
ബംഗളൂരു: ഡല്‍ഹി മദ്യലൈസന്‍സ് അഴിമതിയുമായി ബന്ധപ്പെട്ട് ബിആര്‍എസ് നേതാവും തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ കവിത അറസ്റ്റില്‍. ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ കവിതയുടെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), ഐടി വകുപ്പുകള്‍ ഇന്നു റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. റെയ്ഡിനു പിന്നാലെ കവിതയെ കസ്റ്റഡിയിലെടുത്തിരുന്നു.
ഇന്ന് ഉച്ചയോടെ കസ്റ്റഡിയിലെടുത്ത കവിതയുടെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തി. ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ കവിതയുടെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി), ഐടി വകുപ്പുകള്‍ ഇന്നു റെയ്ഡ് നടത്തിയിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഈ വര്‍ഷം മാത്രം ഡല്‍ഹി മദ്യലൈസന്‍സ് അഴിമതിയുമായി ബന്ധപ്പെട്ട് കവിതയ്ക്ക് ഇഡിയും ഐടി വകുപ്പും രണ്ടു തവണ സമന്‍സ് നല്‍കിയിരുന്നെങ്കിലും അവര്‍ പ്രതികരിച്ചിരുന്നില്ല. തുടര്‍ന്നാണ് ഇന്നു രാവിലെ മിന്നല്‍ പരിശോധന നടത്തിയത്.
കേസുമായി ബന്ധപ്പെട്ട് കവിതയുടെ കൂട്ടാളിയും ഹൈദരാബാദിലെ മദ്യവ്യവസായിയുമായ മലയാളി അരുണ്‍ രാമചന്ദ്രന് പിള്ളയെ ഇഡി നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹിയില്‍ സര്‍ക്കാരിന്റെ കീഴിലായിരുന്ന മദ്യ വില്പനയുടെ ലൈസന്‍സ് 2021 ല്‍ സ്വകാര്യ മേഖലയ്ക്കു കൈമാറിയതിന്റെ മറവില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]