
റിയാദ്: സൗദിയിലെ രണ്ടാമത്തെ വ്യവസായ നഗരമായ യാംബുവിൽ നടക്കുന്ന പുഷ്പോത്സവം സമാപിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ഇനി ബാക്കി. യാംബു റോയൽ കമീഷന്റെ നേതൃത്വത്തിൽ ആരംഭിച്ച പുഷ്പ മേള ഫെബ്രുവരി 27ന് അവസാനിക്കും. ഇതിനോടകം തന്നെ നിരവധി പേരാണ് പുഷ്പ മേള സന്ദര്‍ശിക്കാന്‍ എത്തിയിരിക്കുന്നത്. യാംബുവിലെ മുനാസബാത്ത് ഗ്രൗണ്ടിലെ പുഷ്പോത്സവത്തിന്റെ 15ാമത് എഡിഷനാണ് ഇപ്പോള്‍ നടക്കുന്നത്. വിവിധ പവിലിയനുകൾ, ഫുഡ് കോർട്ടുകൾ, റീ സൈക്കിൾ ഗാർഡൻ, ചിൽഡ്രൻസ് പാർക്ക്, ഉല്ലാസകേന്ദ്രങ്ങൾ, പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും പാർക്കുകൾ, പൂക്കളുടെ മനോഹരമായ അലങ്കാരത്തോടെ നിർമിച്ച കുന്നുകളും വിശാലമായ പൂ പരവതാനികളും സന്ദർശകരെ ഏറെ ആകർഷിക്കുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]