
മുംബയ്: കഴിഞ്ഞ മാസം 13 മുതൽ ആരംഭിച്ച മഹാകുംഭമേളയിൽ പ്രതിദിനം ലക്ഷക്കണക്കിന് തീർത്ഥാടകരാണ് എത്തിച്ചേരുന്നത്. പലമേഖലയിലുളള പ്രമുഖർ കുംഭമേളയിൽ എത്തുന്നതും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്.ശതകോടീശ്വരനും റിലയൻസ് ഗ്രൂപ്പ് ചെയർമാനുമായ മുകേഷ് അംബാനിയും കുടുംബവും കുംഭമേളയിൽ പങ്കെടുക്കാൻ എത്തിയതും ശ്രദ്ധേയമായിരുന്നു. മുകേഷ് അംബാനിയുടെ അമ്മ അമ്മ കോകിലബെൻ അംബാനി, ആൺമക്കളായ ആകാശ് അംബാനി, അനന്ത് അംബാനി, മരുമക്കളായ ശ്ലോക,രാധിക , കൊച്ചുമക്കളായ പൃഥ്വി, വേദ എന്നിവരും ചടങ്ങുകളിൽ പങ്കെടുത്തിരുന്നു.
ഇവർ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും അന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.സ്നാനം നടത്തിയതിനുശേഷം അംബാനി കുടുംബം നിരഞ്ജനി അഖാഡയിൽ നിന്നുളള ആചാര്യ മഹാമണ്ഡലേശ്വർ സ്വാമി കൈലാസാനന്ദ് ഗിരിജിയുടെ നേതൃത്വത്തിൽ പ്രത്യേക ഗംഗാ പൂജയും നടത്തിയിരുന്നു. ശേഷം പർമാത്ത് നികേതൻ ആശ്രമം സന്ദർശിച്ചതിനുശേഷമാണ് മടങ്ങിയത്.
സന്ദർശന വേളയിൽ അവിടെയുണ്ടായിരുന്ന എല്ലാ തീർത്ഥാടകർക്കും ശുചീകരണ തൊഴിലാളികൾക്കും ബോട്ടിലെ തൊഴിലാളികൾക്കും കൈനിറയെ സമ്മാനം നൽകിയതിനുശേഷമാണ് അംബാനി കുടുംബം മടങ്ങിയത്. ഓരോ പെട്ടിയിലായാണ് അംബാനികൾ സമ്മാനം നൽകിയത്. പെട്ടികൾ നിറയെ മധുരപലഹാരങ്ങളായിരുന്നു. കൂടാതെ തീർത്ഥാടകർക്ക് വിഭവ സമൃദ്ധമായ അന്നദാനവും അംബാനികൾ നൽകുകയുണ്ടായി. കുംഭമേളയിലെ ബോട്ട് ഓപ്പറേറ്റർമാരുടെയും തീർത്ഥാടകരുടെയും സുരക്ഷ വർദ്ധപ്പിക്കുന്നതിനായി, ലൈഫ് ജാക്കറ്റുകളുടെ വിതരണവും അംബാനികൾ നടത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]