
സ്കന്ദ ഫിലിംസിന്റെ ബാനറിൽ സജീവ് സോമൻ, സുനിൽ ജയിൻ, പ്രക്ഷാലി ജയിൻ എന്നിവർ നിർമ്മിച്ച് വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. പേര് സൂചിപ്പിക്കും പോലെ തന്നെ കുട്ടികളും കുടുംബവും പ്രണയവും എല്ലാം അടങ്ങിയ ഒരു കംപ്ലീറ്റ് എന്റർടൈൻമെന്റ് പാക്കേജ് ആയിരിക്കും ഈ സിനിമ എന്ന് ചിത്രത്തിലെ നായിക നിഖില വിമൽ. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
ഇത്രയും കളർഫുൾ ആയ ഒരു സിനിമ അടുത്ത കാലത്തൊന്നും ചെയ്തിട്ടില്ല എന്നാണ് നിഖില പറഞ്ഞത്. ഫെബ്രുവരി 21 മുതൽ ഉണ്ണി മുകുന്ദൻ ആക്ഷൻ സൂപ്പർ സ്റ്റാർ അല്ല മറിച്ച് ഫാമിലി സൂപ്പർ സ്റ്റാർ ആണെന്നും നിഖില വിമൽ കൂട്ടിച്ചേർത്തു. ഫസ്റ്റ് ലുക്ക് മുതൽ ഇതുവരെ ഇറങ്ങിയ സിനിമയുടെ ട്രെയിലർ വച്ച് നോക്കുമ്പോൾ മാർക്കോയിൽ നിന്നും തികച്ചും വ്യത്യസ്തമായി ഒരു ഫാമിലി കോമഡി സിനിമയിലേക്കുള്ള ഉണ്ണി മുകുന്ദന്റെ ചുവടുമാറ്റം വ്യക്തമായി കാണാവുന്നതാണ്.
അഡ്വ.സ്മിത നായർ, പരിധി ഖണ്ഡേവാൾ, സാം ജോർജ്, സംഗീതം സാം സി എസ് എന്നിവരാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ഫെബ്രുവരി 21 ന് റിലീസ് ആകുന്ന സിനിമ ആദ്യാവസാനം കോമഡിയും ഇമോഷനും പ്രണയവും കലർന്ന ഒരു കംപ്ളീറ്റ് പാക്കേജ് ആയിരിക്കും എന്ന് പ്രതീക്ഷിക്കാം. സിനിമയ്ക്കായി ഏതറ്റം വരെയും പോകുന്ന ഉണ്ണി മുകുന്ദൻ എന്ന നടന്റെ മറ്റൊരു മുഖമായിരിക്കും ഗെറ്റ് സെറ്റ് ബേബിയിലൂടെ പ്രേക്ഷകർ കാണാൻ പോകുന്നത്. നിഖിലയും ഉണ്ണിയും ആദ്യമായി ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]