
പൃഥ്വിരാജ് – മോഹൻലാൽ കോംബോയിലെത്തുന്ന ചിത്രമായ എമ്പുരാനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. മാർച്ച് 27നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഇതിനിടെ മമ്മൂട്ടിയുമൊത്തുള്ള ഒരു സിനിമ ഉപേക്ഷിക്കേണ്ടി വന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ പൃഥ്വിരാജ്.
‘സംവിധായകൻ അമൽ നീരദിന്റെ ചിത്രമാണ് ഉപേക്ഷിച്ചത്. ‘അരിവാൾ ചുറ്റിക നക്ഷത്രം’ എന്നായിരുന്നു ചിത്രത്തിന്റെ പേര്. പല കാരണങ്ങളാൽ ചിത്രം മുടങ്ങിപ്പോവുകയായിരുന്നു. ഒരുപാട് ഇഷ്ടം തോന്നിയ പ്രമേയമായിരുന്നു അത്. എന്നാൽ മറ്റ് ചില ചിത്രങ്ങളിൽ ആ കഥാപശ്ചാത്തലം വന്നു. ഇനിയാ സിനിമ സംഭവിച്ചേക്കില്ല. ഞാനും മമ്മൂക്കയും ഒന്നിക്കേണ്ടിയിരുന്ന സിനിമയായിരുന്നു അത്- എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.
അതേസമയം, മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായ മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ആശീർവാദ് സിനിമാസും തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് എമ്പുരാൻ നിർമ്മിക്കുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. മോഹൻലാലിന് പുറമെ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ അയ്യപ്പൻ, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ നിരവധി വിദേശ താരങ്ങളും ചിത്രത്തിലുണ്ട്. 2019ലെ ഏറ്റവും വലിയ ഹിറ്റായിരുന്നു ലൂസിഫർ. 200 കോടി ക്ളബിൽ കയറുകയും ചെയ്തു. അതിനാൽ തന്നെ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ലൂസിഫറിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]