
ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍താര സംസ്കാരത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ താരം ആര് അശ്വിന്. ക്രിക്കറ്റ് താരങ്ങള്‍ നടന്‍മാരല്ലെന്നും വെറും കായിക താരങ്ങള്‍ മാത്രമാണെന്നും അശ്വിന് യുട്യൂബ് ചാനലില്‍ പറഞ്ഞു. സാധാരണ ജനങ്ങളുമായി ബന്ധം സൂക്ഷിക്കാന്‍ കളിക്കാര്‍ നിലത്തുനില്ക്കണമെന്നും അശ്വിന് ആവശ്യപ്പെട്ടു.
ഇന്ത്യൻ ക്രിക്കറ്റ് ടീം സാധാരണനിലയിലേക്ക് മടങ്ങിവരേണ്ടതുണ്ട്. ഇന്ത്യൻ ടീമിലെ സൂപ്പര്‍ സ്റ്റാര്‍ഡവും സെലിബ്രിറ്റി സംസ്കാരവും നമ്മൾ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കരുത്. ഭാവിയില്‍ ഇതെല്ലാം സാധാരണ കാര്യങ്ങളായി എടുക്കാന്‍ നമുക്കെല്ലാം കഴിയണം. ക്രിക്കറ്റ് കളിക്കാരെയും മറ്റ് കായികതാരങ്ങളെപ്പോലെ മാത്രമെ കാണേണ്ടതുള്ളു. അവരെ സിനിമാ നടന്മാരോ സൂപ്പര്‍ താരങ്ങളോ ആയി കാണേണ്ടതില്ല. ഞങ്ങള്‍ വെറും കായികതാരങ്ങള്‍ മാത്രമാണ്. സാധാരണ ജനങ്ങള്‍ക്ക് ക്രിക്കറ്റ് താരങ്ങളുമായി താദാത്മ്യം പ്രാപിക്കാനാവണമെന്നും ആഷ് കി ബാത്ത് എന്ന ഹിന്ദി യുട്യൂബ് ചാനലില്‍ അശ്വിന് പറഞ്ഞു.
പ്രളയത്തില്‍ എല്ലാം നഷ്ടമായി, അന്ന് സഹായിച്ചത് ആ തമിഴ് സൂപ്പര്‍ താരം; മനസുതുറന്ന് സജന സജീവന്
വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് മുന്‍ഗണന നല്‍കാതെ കളിക്കാര്‍ ടീമിന്റെ താല്പര്യം സംരക്ഷിക്കണം. ഇപ്പോള്‍ വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും കാര്യമെടുത്താല്‍ അവര്‍ ഒരുപാട് സെഞ്ചുറി നേടിയിട്ടുണ്ട്. ഇനിയൊരു സെഞ്ചുറി കൂടി നേടുമ്പോള്‍ അതില്‍ വലിയ നേട്ടമായി ആഘോഷിക്കാനൊന്നുമില്ല. അതൊരു സാധാരണ കാര്യം മാത്രമാണ്. അതിനെക്കാള്‍ വലുതായിരിക്കണം എല്ലായ്പ്പോഴും നിങ്ങളുടെ ലക്ഷ്യങ്ങളും നേട്ടങ്ങളുമെന്നും അശ്വിന് പറഞ്ഞു.
ചാമ്പ്യൻസ് ട്രോഫി ടീമില്‍ നിന്ന് യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ ഒഴിവാക്കി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ ഉള്‍പ്പെടുത്താനുള്ള സെലക്ടര്‍മാകുടെ തീരുമാനത്തെയും അശ്വിന് വിമര്‍ശിച്ചു. ചാമ്പ്യൻസ് ട്രോഫി ടീമില്‍ എന്തിനാണ് അഞ്ച് സ്പിന്നര്‍മാരെന്ന് അശ്വിന് ചോദിച്ചു. കുല്‍ദീപ് യാദവ് പ്ലേയിംഗ് ഇലവനില്‍ കളിക്കുമെന്നുറപ്പായിരിക്കെ പിന്നെ എങ്ങനെയാണ് വരുണ്‍ ചക്രവര്‍ത്തിയെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തുകയെന്ന് അശ്വിന് ചോദിച്ചു.
ദുബായിലെ പിച്ചുകള്‍ സ്പിന്നര്‍മാരെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ അഞ്ച് സ്പിന്നര്‍മാരുമായി ചാമ്പ്യൻസ് ട്രോഫി കളിക്കാന്‍ പോകുന്നത്.എന്നാല്‍ അടുത്തിടെ നടന്ന ഇന്റര്‍നാഷണല്‍ ലീഗ് ടി20യില്‍ സ്പിന്നര്‍മാര്‍ക്ക് കാര്യമായ ടേണൊന്നും ലഭിച്ചിരുന്നില്ലെന്നതും 180ന് മുകളിലുള്ള വിജയലക്ഷ്യങ്ങള്‍ പോലും ടീമുകള്‍ അനായാസം പിന്തുടര്ന്ന് ജയിച്ചിരുന്നുവെന്നതും കാണാതിരുന്നുകൂടാ. ഈ സാഹചര്യത്തില്‍ ഇന്ത്യ മൂന്നോ നാലോ സ്പിന്നര്‍മാര്‍ക്ക് പകരം എന്തിനാണ് അഞ്ച് സ്പിന്നര്‍മാരെയൊക്കെ ടീമിലുള്‍പ്പെടുത്തിയിരിക്കുന്നതെന്ന് തിനിക്ക് മനസിലാവുന്നില്ലെന്നും അശ്വിന് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]