
രാജ്കോട്ട്: ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റ് നേട്ടമെന്ന നാഴികക്കല്ല് പിന്നിട്ട സ്പിന്നര്‍ ആര് അശ്വിനെ അഭിനന്ദിച്ച് ഇതിഹാസതാരങ്ങള്‍.
അശ്വിനെപ്പോലൊരു ബൗളര്‍ ലക്ഷത്തില്‍ ഒന്നേ കാണൂവെന്ന് ബാറ്റിംഗ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍ പറഞ്ഞു. സ്പിന്നറായ അശ്വിന് എക്കാലത്തും വിന്നറാണെന്ന് പറഞ്ഞ, സച്ചിന് 500 വിക്കറ്റ് നേട്ടം വലിയ നാഴികക്കല്ലാണെന്നും അഭിനന്ദനങ്ങളെന്നും ട്വിറ്ററില്‍ കുറിച്ചു.
ചാമ്പ്യന്‍ ബൗളറായ അശ്വിന് എക്കാലത്തും പുതിയ കാര്യങ്ങള്‍ പഠിക്കുന്നതില്‍ മടി കാട്ടാറില്ലെന്നും മറ്റൊരു ഇന്ത്യന്‍ സ്പിന്നര്‍ കൂടി 500 വിക്കറ്റ് നേട്ടം കൊയ്തതില്‍ അഭിനന്ദങ്ങളെന്നും ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ ബൗളറായ അനില്‍ കുംബ്ലെ അഭിനന്ദന ട്വീറ്റില്‍ പറഞ്ഞു. 500 Test wickets for a one-in-a-million bowler!
In AshWIN the SpinNER, there was always a WINNER. 500 wickets is a huge milestone in Test cricket.
Congratulations, Champion!#INDvENG pic.twitter.com/Cb48ZJE3XO — Sachin Tendulkar (@sachin_rt) February 16, 2024 A champion bowler who never stops to learn. Congratulations @ashwinravi99 on this monumental achievement!
Wonderful to see another Indian spinner joining the club.#Ashwin #IndvEng — Anil Kumble (@anilkumble1074) February 16, 2024 500 വിക്കറ്റ് ക്ലബ്ബിലെത്തിയ അശ്വിനെ ഓസ്ട്രേലിയന്‍ സ്പിന്നറായ നേഥന്‍ ലിയോണും അഭിനന്ദിച്ചു. ഇനിയുമേറെ വിക്കറ്റുകള്‍ വീഴ്ത്താനാവട്ടെയെന്ന് രണ്ട് മാസം മുമ്പ് അഞ്ഞൂറ് വിക്കറ്റ് ക്ലബ്ബിലെത്തിയ ലിയോണ്‍ അശ്വിനോട് അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു.
ബഹിരാകാശ ശാസ്ത്രജ്ഞന് ഇതാ ബഹിരാകാശത്തേക്ക് പോകുന്നുവെന്നായിരുന്നു മുന്‍ ഇന്ത്യന്‍ പരിശീലകനായ രവി ശാസ്ത്രി ട്വിറ്ററില്‍ കുറിച്ചത്. മുൻ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍, മുനാഫ് പട്ടേല്‍ നടന് ധനുഷ് അടക്കമുള്ള താരങ്ങളും അശ്വിനെ അഭിനന്ദിച്ച് രംഗത്തെത്തി.
500 വിക്കറ്റ് നേട്ടം അച്ഛനു സമര്‍പ്പിക്കുന്നുവെന്ന് രണ്ടാം ദിവസത്തെ കളിക്കുശേഷം അശ്വിന് പറഞ്ഞു. Ash Ash Ash Ash Ash!!
#Ashwin500 ❤️❤️ pic.twitter.com/kudSbNc4Tn — Gautam Gambhir (@GautamGambhir) February 16, 2024 Congratulation to @ashwinravi99 on achieving the 500 Test wicket milestone. Many more to come.
👏👏👏 pic.twitter.com/XANzv1Lcn7 — Nathan Lyon (@NathLyon421) February 16, 2024 Ash Ash Ash Ash Ash!! #Ashwin500 ❤️❤️ pic.twitter.com/kudSbNc4Tn — Gautam Gambhir (@GautamGambhir) February 16, 2024 The Astronaut goes into orbit.
Great performance by a top-class operator to get to Club 500. Well done, @ashwinravi99 #Ashwin500 #IndvsEng pic.twitter.com/pE8oBuWypC — Ravi Shastri (@RaviShastriOfc) February 16, 2024 #Ashwin500 🫡pic.twitter.com/PsHX9in0hB — Rajasthan Royals (@rajasthanroyals) February 16, 2024 Congratulations @ashwinravi99 on this incredible achievement.
Thank you for making us proud #ashwin500
— Dhanush (@dhanushkraja) February 16, 2024
Ravichandran ashwin said :
” I want to dedicate my 500 wicket to my father he as been great supporter for me ” #INDvsENG #Ashwin500 #ENGvIND pic.twitter.com/qpQybIMWxr
— AHMED SAYS (@ahmed18_77) February 16, 2024
Last Updated Feb 16, 2024, 5:26 PM IST
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]