
സ്കൂളിലേക്ക് പോകുന്നതിനായി ബസ് കാത്തുനിൽക്കുകയായിരുന്ന വിദ്യാർഥിയ്ക്ക് തെരുവു നായയുടെ കടിയേറ്റു. പോത്തുണ്ടി അരിമ്പൂർപതി മുല്ലശ്ശേരി വീട്ടിൽ ഷൈനിയുടെയും ദീപികയുടെയും മകനായ ആദിത്യനാണ് (6) തെരുവു നായയുടെ കടിയേറ്റത്.
കടിയേറ്റ ആദിത്യനെ നെന്മാറ സി.എച്ച്.സിയിലും, പിന്നീട് ആലത്തൂർ താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്ന് തൃശൂർ സ്വകാര്യ മെഡിക്കൽ കോളജാശുപത്രിയിലേക്ക് കൂടുതൽ ചികിത്സക്കായി മാറ്റി. പേഴുംപാറ ബത്ലഹേം സ്കൂളിലെ യു.കെ.ജി.വിദ്യാർഥിയാണ് ആദിത്യൻ.
Story Highlights: stray dog bit student
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉