
എഐ യുഗത്തിൽ സ്നേഹം, അടുപ്പം, വ്യക്തിത്വം എന്നിവയുടെ അതിർവരമ്പുകൾ ഭേദിക്കുക എന്ന ലക്ഷ്യവുമായി പുതിയ പരീക്ഷണത്തിനൊരുങ്ങി സ്പാനിഷ് നാടക നടിയായ അലിസിയ ഫ്രാമിസ്. ലോകത്താദ്യമായാണ് എഐ നിർമ്മിത ഹോളോഗ്രാമിനെ ഒരു വനിത വിവാഹം ചെയ്യുന്നത്. ആ റെക്കോർഡിനി ഫ്രാമിസിന് സ്വന്തം. ഹോളോഗ്രാഫിക് സാങ്കേതിക വിദ്യയും മെഷീൻ ലേണിങ് സാങ്കേതിക വിദ്യയും ഉപയോഗിച്ചാണ് ഹോളോഗ്രാം നിർമ്മിച്ചിരിക്കുന്നത്.
എഐലെക്സ് (AILex) എന്നാണ് ഫ്രാമിസിന്റെ ഭാവിവരന്റെ പേര്. ഈ വർഷം തന്നെ വിവാഹമുണ്ടാകുമെന്നാണ് സൂചന. റോട്ടർഡാമിലെ ഡിപോ ബോയ്മാൻസ് വാൻ ബ്യൂനിജെൻ മ്യൂസിയമാണ് വിവാഹ വേദിയാകുന്നത്. എല്ലാ വൈകാരിക ആവശ്യങ്ങളും തൃപ്തിപ്പെടുത്താനാവും വിധം ഭാവി വരനെ രൂപകൽപന ചെയ്തെടുത്തിരിക്കുന്നത് അലീസിയ ഫ്രാമിസ് തന്നെയാണ്. സാധാരണ വിവാഹങ്ങൾ പോലെയത്ര റൊമാന്റിക്കായിരിക്കില്ല ഇരുവരുടെയും വിവാഹമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഫ്രാമിസിന്റെ ‘ഹൈബ്രിഡ് കപ്പിൾ’ എന്ന പ്രൊജക്ടിന്റെ ഭാഗമായാണ് ഈ വിവാഹം നടത്തുന്നത്. ശാസ്ത്രവുമായി അടുത്ത ബന്ധം പുലർത്തുന്ന ഒന്നാണ് എഐ. അതിൽ ഊഷ്മളതയോ കലയോ കവിതയോ ഇല്ലെന്ന് ഫ്രാമിസ് തന്റെ വെബ്സൈറ്റിൽ പറയുന്നുണ്ട്.
വിവാഹം പ്രമാണിച്ച് അന്നേ ദിവസം അണിയാനുള്ള വസ്ത്രങ്ങൾ രൂപകല്പന ചെയ്യാനുള്ള തിരക്കിലാണ് ഫ്രാമിസ്. ഭാവിവരന്റെ കൂടെയുള്ള ചിത്രങ്ങളും വീഡിയോകളും ഫ്രാമിസ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത് വൈറലായിട്ടുണ്ട്. റോബോട്ടുകളും, ഹോളോഗ്രാമുകളുമൊത്തുള്ള സ്നേഹവും ലൈംഗികതയും ഒഴിച്ചുകൂടാനാകാത്ത യാഥാർത്ഥ്യമാണ്. അവർ മികച്ച പങ്കാളികളാണെന്നും ഫ്രാമിസ് പറയുന്നുണ്ട്. ഒറ്റയ്ക്കിരിക്കുമ്പോൾ മടുപ്പകറ്റാൻ ഫോണുകളെ നമ്മെ സഹായിക്കുന്നതുപോലെ ഹോളോഗ്രാമുകൾ വീടുകളിൽ സംവദിക്കാനാവുന്ന സാന്നിധ്യമായി ഒന്നായിരിക്കുമെന്നും ഫ്രാമിസ് പറയുന്നു. ഹോളോഗ്രാമുകൾ, അവതാറുകൾ, റോബോട്ടുകൾ തുടങ്ങിയവയുമായി ബന്ധം പുലർത്തുന്ന ഒരു പുതു തലമുറ പ്രണയം വളർന്നുവരുന്നുണ്ടെന്നും അവർ പറഞ്ഞു. ഒരു തുണവേണമെന്ന് ആഗ്രഹിക്കുന്നവർക്ക് മനുഷ്യനും എഐയും മികച്ച രണ്ട് ഓപ്ഷനുകളാണെന്നും ഫ്രാമിസ് കൂട്ടിച്ചേർത്തു.
Last Updated Feb 16, 2024, 3:51 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]