
മുരിങ്ങയിലയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച് നമ്മുക്കറിയാവുന്നതാണ്. കാരണം മുരിങ്ങ കൊണ്ടുള്ള പല വിഭവങ്ങളും നമ്മൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്. എന്നാൽ മുരിങ്ങയിലയിട്ട് തിളപ്പിച്ച വെള്ളം അധികം ആരും കുടിക്കാറില്ല,
മുരിങ്ങ വെള്ളം കുടിക്കുന്നത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനുള്ള മികച്ച മാർഗമാണ്. മുരിങ്ങയില വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടമാണ്. ഇത് ആരോഗ്യകരമായ പ്രതിരോധശേഷി നിലനിർത്താൻ അത്യാവശ്യമാണ്. വൈറ്റമിൻ വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തിന് സഹായിക്കുന്നു. മുരിങ്ങവെള്ളം പതിവായി കഴിക്കുന്നത് ജലദോഷം, ചുമ, പനി തുടങ്ങിയ രോഗങ്ങളെ തടയാൻ സഹായിക്കും.
മുരിങ്ങ വെള്ളം കുടിക്കുന്നത് മെറ്റബോളിസം വർദ്ധിപ്പിച്ച് വിശപ്പ് കുറയ്ക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇതിൽ ഉയർന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ജങ്ക് ഫുഡ് കഴിക്കാനുള്ള തോന്നൽ കുറയ്ക്കുന്നു.
മലബന്ധം, വയറിളക്കം, ഗ്യാസ് തുടങ്ങിയ വിവിധ ദഹനപ്രശ്നങ്ങൾ പരിഹരിക്കാൻ മുരിങ്ങ വെള്ളം സഹായിക്കും. ഒഴിഞ്ഞ വയറ്റിൽ മുരിങ്ങ വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും മലബന്ധം ലഘൂകരിക്കാനും മലവിസർജ്ജനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
മുരിങ്ങയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും ദോഷകരമായ വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കും. മുരിങ്ങയിലയിൽ വിഷാംശം ഇല്ലാതാക്കുന്ന ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ പറയുന്നു.
പ്രമേഹമുള്ളവരിൽ രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് നിയന്ത്രിക്കാൻ മുരിങ്ങാ വെള്ളം സഹായിക്കും. ഭക്ഷണത്തിനു ശേഷം മുരിങ്ങയുടെ ഉപയോഗം ഗ്ലൂക്കോസിൻ്റെ അളവ് കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. പോളിഫെനോൾ, ടാന്നിൻസ്, സാപ്പോണിനുകൾ എന്നിവ മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്നു. മുരിങ്ങയിലയിൽ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൈപ്പർടെൻഷനും അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും തടയും.
Last Updated Feb 15, 2024, 3:25 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]