
രാജ്കോട്ട്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി അഞ്ച് തവണ കിരീടമുയര്‍ത്തിയ നായകനാണ് രോഹിത് ശര്‍മ. രോഹിതിനെ മുംബൈയുടെ നായക സ്ഥാനത്ത് നിന്ന് നീക്കിയതില്‍ ആരാധകര്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെയായിരുന്നു മുംബൈയുടെ നീക്കം. ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് റെക്കോഡ് തുകക്ക് ടീമില്‍ എത്തിച്ച ഹാര്‍ദിക് പാണ്ഡ്യയെ അപ്രതീക്ഷിതമായാണ് ക്യാപ്റ്റനാക്കിയത്. ഇതിനെതിരെ പല താരങ്ങളും രംഗത്തെത്തി.
എന്നാല്‍ മുംബൈ ഇന്ത്യന്സിന്റെ് തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് സുനില്‍ ഗവാസ്കര്‍. രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് നീക്കിയത് ഗവാസ്കര്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ വാക്കുകള്‍… ”രോഹിതിനിപ്പോള് 36 വയസ്സുണ്ട്. കൂടാതെ ക്രിക്കറ്റിന്റെറ മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ നായകനെന്ന നിലയില്‍ കടുത്ത സമ്മര്‍ദവും നേരിടുന്നു. ആ ഭാരം കുറക്കാനും ഉത്തരവാദിത്തം ഹാര്‍ദിക് പാണ്ഡ്യയുടെ ചുമലില്‍ ഏല്‍പ്പിക്കാനുമാണ് മുംബൈ ശ്രമിക്കുന്നത്. ഹാര്‍ദിക്കിന് ക്യാപ്റ്റന്‍സി നല്‍കുന്നത് മുംബൈക്ക് ഗുണകരമാകും. രോഹിത്തിന് ടോപ് ഓര്‍ഡറില്‍ സമ്മര്‍ദമില്ലാതെ കളിക്കാനുമുള്ള സ്വാതന്ത്ര്യമാണ് അവര്‍ ഇതിലൂടെ നല്‍കിയത്. മൂന്നാം നമ്പറിലോ അഞ്ചാം നമ്പറിലോ ബാറ്റിങ്ങിനിറങ്ങുന്നതിലൂടെ ഹാര്‍ദിക്കിന് ടീം സ്കോര്‍ 200 കടത്താനുമാകും.” ഗവാസ്കര്‍ അഭിപ്രായപ്പെട്ടു.
ഐപിഎല്‍ അവസാന സീസണില്‍ രോഹിത് 16 മത്സരങ്ങളില്‍നിന്ന് 332 റണ്‍സാണ് നേടിയത്. കൂടാതെ, മുംബൈയെ പ്ലേഓഫിലെത്തിക്കുകയും ചെയ്തു. വരുന്ന ഐപിഎല്‍ സീസണില്‍ നായകനല്ലാത്ത രോഹിതിന്റെട പ്രകടനമാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇതിനിടെയാണ് വരുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയെ രോഹിത് തന്നെ നയിക്കുമെന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യംഅറിയിച്ചത്. ഹര്‍ദിക് പാണ്ഡ്യ ക്യാപ്റ്റനാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പ്രഖ്യാപനം.
ഇന്ത്യയുടെ ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിയോടെ രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വരുന്ന ട്വിന്റിറ 20 ലോകപ്പില്‍ നായക സ്ഥനത്തേക്ക് ഹര്‍ദിക് പാണ്ഡ്യയെ പരിഗണിക്കുന്നതായും വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ രോഹിത്തിനെ നിലനിര്‍ത്താന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]