

പാർട്ടി വിട്ടവർ അണികൾ ഇല്ലാത്തവർ : പത്തനംതിട്ടയിൽ യുഡിഎഫിൻ്റെ വിജയം സുനിശ്ചിതമെന്ന് ഡിസിസി:
സ്വന്തം ലേഖകൻ
പത്തനംതിട്ട : പത്തനംതിട്ട മുൻ ഡിസിസി പ്രസിഡൻ്റ് ബാബു ജോർജ്ജ് ഉള്‍പ്പെടെയുള്ളവർ കോണ്‍ഗ്രസ് പാർട്ടി വിട്ട് സിപിഎമ്മില്‍ ചേർന്നാലും പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫിൻ്റെ വിജയം ഉറപ്പാണെന്ന വിലയിരുത്തലില്‍ ഡിസിസി നേതൃത്വം’
കോണ്‍ഗ്രസ് വിട്ട് പോകുന്ന നേതാക്കള്‍ക്കൊപ്പം അണികള്‍ ഇല്ലെന്നാണ് ഡിസിസി നേതൃത്വത്തിൻ്റെ വിലയിരുത്തല്‍.
ഡിസിസി, കെപിസിസി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകളെത്തുടർന്നാണ് പത്തനംതിട്ട മുൻ ഡിസിസി പ്രസിഡൻ്റ് ബാബു ജോർജ്ജ് സിപിഎമ്മില്‍ ചേരാൻ പോകുന്നത്. ഈ മാസം 16 ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനില്‍ നിന്നും ബാബു ജോർജ്ജ് പാർട്ടി അംഗത്വം സ്വീകരിക്കും. ബാബു ജോർജ്ജിനോടൊപ്പം മുൻജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സജി ചാക്കോയും കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേരാൻ തീരുമാനിച്ചിട്ടുണ്ട്. ബാബു ജോർജ്ജിനും സജി ചാക്കോയ്ക്കുമൊപ്പം അണികള്‍ ഇല്ലെന്നും പാർട്ടി വിട്ട് പോകുന്നവർ കോണ്‍ഗ്രസിന് ഭീഷണിയല്ലെന്നുമാണ് ഡിസിസി നേതൃത്വത്തിൻ്റെ വിലയിരുത്തല്‍.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
അതേ സമയം പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ഇക്കുറി യുഡിഎഫ് ഒരു കാരണവശാലും വിജയിക്കില്ലെന്ന് ബാബു ജോർജ്ജ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]