
കോഴിക്കോട്: എണ്‍പതുകളുടെ അവസാനത്തില്‍ അവര്‍ നിയോഗിക്കപ്പെട്ടത് ശ്രീലങ്കയിലെ കലാപ ബാധിത മഖലകളില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ രക്ഷപ്പെടുത്താനായാണ്. ഒരാള്‍ക്കുപോലും പരിക്കേല്‍ക്കാതെ അവര്‍ ആ ദൗത്യം ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു. വാര്‍ത്താമാധ്യമങ്ങളുടെ വിപുലതയോ, സമൂഹമാധ്യമ ശൃംഖലകളോ വേരുറപ്പിക്കാത്ത ആ കാലഘട്ടത്തിലെ ഇരമ്പുന്ന ഓര്‍മകളും മനസ്സിലേറ്റ് അവര്‍ 33 വര്‍ഷത്തിന് ശേഷം ഒത്തുകൂടി.
1989-90 വര്‍ഷത്തില്‍ ഇന്ത്യന്‍ സമാധാന പാലന സേനയുടെ ഭാഗമായി ശ്രീലങ്കയില്‍ രക്ഷാദൗത്യത്തിലേര്‍പ്പെട്ട മുന്‍ പട്ടാള ഉദ്യോഗസ്ഥരുടെ ഒത്തുചേരലാണ് യുദ്ധസ്മരണകളുടെ വേലിയേറ്റം തീര്‍ത്തത്. കോഴിക്കോട് വെസ്റ്റ്ഹില്ലിലെ 122 ഇന്‍ഫന്ററി ബറ്റാലിയനിലായിരുന്നു ‘ഒ.പി പവന് വാരിയേഴ്സ് മീറ്റ്-2024’ എന്ന പേരില്‍ സംഗമം സംഘടിപ്പിച്ചത്. രക്ഷാ ദൗത്യ സമയത്ത് അന്നത്തെ കമാന്റിംഗ് ഓഫീസര്‍ ബ്രിഗേഡിയര്‍ പി.വി സഹദേവന് ആയിരുന്നു.
ശ്രീലങ്കയിലെ രക്തരീക്ഷിത ഏറ്റുമുട്ടലുകളില്‍ മദ്രാസ് റജിമെന്റ് ബറ്റാലിയനെ നയിക്കുകയും പിന്നീട് കേണല്‍ ഓഫ് റജിമെന്റ് പദവി അലങ്കരിക്കുകയും ചെയ്ത മേജര്‍ ജനറല്‍ ഡേവിഡ് ഐവര്‍ ദേവാരം ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. പുതിയ തലമുറയില്‍പ്പെട്ടവര്‍ക്ക് യൂണിറ്റിന്റെ മുന്‍ വിദേശ സേവന ദൗത്യത്തിന്റെ വിവരങ്ങള്‍ പകര്‍ന്നു നല്‍കാനായി ഒ.പി പവന് കോര്‍ണര്‍ എന്ന പേരില്‍ പുതിയ സംവിധാനം ഒരുക്കിയിട്ടുണ്ട്.
ബ്രിഗേഡിയര്‍ സഹദേവന് ആണ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു പ്രദര്‍ശന ഗാലറിയും ആദരഫലകവും സ്ഥാപിക്കുന്നത്. കേണല്‍ നവീന്‍ ബന്‍ജിത്, ലഫ്റ്റനന്റ് കേണല്‍ എസ്. വിശ്വനാഥന് തുടങ്ങിയവര്‍ സംബന്ധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]