
കരിപ്പൂര്‍- കേരള മുസ്ലിം നവോഥാന ചരിത്രത്തില്‍ മറ്റൊരധ്യായം തുന്നി ചേര്‍ത്തു പത്താം മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. കരിപ്പൂരില്‍ പ്രത്യേകം തയ്യാറാക്കിയ വിശാലമായ വെളിച്ചം നഗറില്‍ സമ്മേളനത്തിന്റെ ഔപചാരികോദ്ഘാടനം
ഫലസ്തീന് എംബസിയിലെ പൊളിറ്റിക്കല്‍ ആന്റ് മീഡിയ കോണ്‍സുലര്‍ ഡോ. അബ്ദു റാസിഖ് അബൂജസര്‍ നിര്‍വഹിച്ചു.
മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുവാനായി പോരാടുന്ന ഫലസ്തീനികള്‍ക്ക് ഇന്ത്യയും ഇവിടത്തെ നാട്ടുകാരും വിശിഷ്യാ കേരളത്തിലെ മലയാളികളും നല്കുന്ന ഐക്യദാര്‍ഢ്യവും പിന്തുണയും ഇനിയും തുടരണമെന്നാവശ്യപ്പെട്ടു.
മഹാത്മാ ഗാന്ധിയുടെ കാലത്തേ തുടങ്ങിയ ഇന്ത്യ- ഫലസ്തീന് ബന്ധം പിന്നീട് നെഹ്റുവിലൂടെ ഊഷ്മളപ്പെടുകയായിരുന്നു. പിന്നീടങ്ങോട്ടുള്ള എല്ലാ ഭരണാധികാരികളും ഇതിനെ ഏറെ ശക്തിപ്പെടുത്തുകയായിരുന്നു. ഇതില്‍ ഫലസ്തീനുള്ള നന്ദി ഈ സന്ദര്‍ഭത്തില്‍ അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഈ സമ്മേളനത്തിലേക്കുള്ള തന്റെ ക്ഷണം പോലും തങ്ങളോടുള്ള ഐക്യദാര്‍ഢ്യമായി കരുതുകയാണ്. എന്നാല്‍ ഈ സന്തോഷ മുഹൂര്‍ത്തത്തിലും തന്റെ പത്നിയും മക്കളുമെല്ലാം അങ്ങകലെ ഗാസയില്‍ ഏതു നിമിഷവും വന്നു പതിക്കാവുന്ന മിസൈലിന്റെ ഭീഷണിയിലാണെന്ന ദുഃഖകരമായ കാര്യവും അദ്ദേഹം ഓര്‍ത്തു.
ഇന്ത്യയെ ലോകം എന്നും ഏറെ ആകാംക്ഷയോടെയാണ് നോക്കിയത്. അതുപോലെ വ്യത്യസ്തമാണ് കേരളം എന്ന സംസ്ഥാനവും. യാസര്‍ അറഫാത്തിന്റെ വിയോഗ സമയത്തിന്റെ അവസാന കാലത്ത് അദ്ദേഹത്തെ സന്ദര്‍ശിച്ചത്, ഇ. അഹമ്മദ് സാഹിബാണെന്നതും കേരളത്തില്‍ വരുമ്പോള്‍ എന്നെ കൂടുതല്‍ സന്തോഷിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന സെഷനില്‍ സ്വാഗത സംഘം വര്‍ക്കിംഗ് ചെയര്മാന് കെ. എല്‍. പി യൂസുഫ് അധ്യക്ഷത വഹിച്ചു. കെ. എന്‍. എം പ്രസിഡന്റ് ഡോ. ഇ. കെ. അഹമ്മദ് കുട്ടി, ജനറല്‍ സെകട്ടറി സി. പി. ഉമര്‍ സുല്ലമി സംബന്ധിച്ചു.
ചടങ്ങില്‍ പ്രഫ. പി. മുഹമ്മദ് കുട്ടശ്ശേരിയെ ഫലസ്തീന് കോണ്‍സുലര്‍ ആദരിച്ചു. സമ്മേളന സോവനീര്‍ എളമരം കരീം എം. പി ഹാരിസ് കാവുങ്ങലിന് നല്കി പ്രകാശനം ചെയ്തു.
ഹാറൂന്‍ കക്കാട് സുവനീര്‍ പരിചയം നടത്തി. യുവത
നാലു ദിവസം നീണ്ടു നില്ക്കുന്ന സമ്മേളനം ഞായറാഴ്ച വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്ന സമാപന സമ്മേളനത്തോടെ സമാപിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
