മലപ്പുറം: മലപ്പുറം നിലമ്പൂരിൽ ശമ്പള വർധന ആവശ്യപ്പെട്ട് സ്വകാര്യ ഗ്രാഫിക് സ്ഥാപനത്തില്‍ ജീവനക്കാരന്റെ അതിക്രമം. മുഹമ്മദ് റാഷിദ് എന്ന ജീവനക്കാരനാണ് സുഹൃത്തുക്കൾക്കൊപ്പമെത്തി സ്ഥാപനം അടിച്ചു തകർത്ത്, മറ്റ് ജീവനക്കാരെ മർദിച്ചത്.
സംഭവത്തിൽ റാഷിദ് അടക്കം മൂന്ന് പേർ അറസ്റ്റിലായി. നിലമ്പൂരിലെ സ്വകാര്യ ഗ്രാഫിക് സ്ഥാപനത്തിലാണ് കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായത്.
സംഭവത്തില്‍ മുൻ ജീവനക്കാരനടക്കം മൂന്ന് പേരെ നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയതു. കരുളായി നരിയാളം കുന്ന് സ്വദേശി നയ്തക്കോടന്‍ മുഹമ്മദ് റാഷിദ്, മുക്കട്ട
സ്വദേശി മഠത്തില്‍ അജ്മല്‍, ചന്തക്കുന്ന് സ്വദേശി മദാലി റയാന് സലാം എന്നിവരെയാണ് അറസ്റ്റിലായത്. ശമ്പള വര്‍ദ്ധനവിനെ ചൊല്ലി ജീവനക്കാരനായ മുഹമ്മദ് റാഷിദും സ്ഥാപന ഉടമയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.
ഇതിനിടയിലാണ് മുഹമ്മദ് റാഷിദ് സുഹൃത്തുക്കളൊപ്പം എത്തി സ്ഥാപനം ആക്രമിക്കുകയും ജീവനക്കാരനെ ഹെല്‍മറ്റ് കൊണ്ടും മറ്റും അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തത്. ആക്രണത്തിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പൊലീസ് റാഷിദിന്റെ കൂട്ടു പ്രതികളിലേക്ക് എത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

