മോശം കൊളസ്ട്രോൾ കുറയ്ക്കാൻ ചെയ്യേണ്ട ആറ് കാര്യങ്ങൾ.
ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് കൊളസ്ട്രോൾ നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.
മോശം കൊളസ്ട്രോൾ കുറയ്ക്കാൻ ചെയ്യേണ്ട ആറ് കാര്യങ്ങൾ
കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുന്നതിന് ദിവസം 20 മിനുട്ട് നേരം വ്യായാമം ചെയ്യേണ്ടത് പ്രധാനമാണ്.
പ്രഭാതഭക്ഷണ സമയത്ത് ചുവന്ന മാംസം, പൂർണ്ണ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക.
കേക്കുകൾ, കുക്കികൾ, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവയിൽ കാണപ്പെടുന്ന ട്രാൻസ് ഫാറ്റുകൾ മോശം കൊളസ്ട്രോൾ കൂട്ടാം.
പ്രഭാതഭക്ഷണത്തിൽ ഓട്സ്, കിഡ്നി ബീൻസ്, ചിയ വിത്തുകൾ, പഴങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തുക. ഇവ കൊളസ്ട്രോളിൻ്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
നട്സുകളിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് എച്ച്ഡിഎൽ (നല്ല കൊളസ്ട്രോൾ) അളവ് മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ദിവസവും ഇളം ചൂടുള്ള വെള്ളം കുടിച്ച് കൊണ്ട് ദിവസം തുടങ്ങുക. ഇത് കൊളസ്ട്രോൾ കുറയ്ക്കാൻ മാത്രമല്ല ഊർജനില കൂട്ടാനും നല്ലതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]