കൊച്ചി: സമൂഹമാദ്ധ്യമങ്ങള്‍ വഴിയും യൂട്യൂബ് ചാനലുകള്‍ക്ക് നല്കുന്ന അഭിമുഖങ്ങള്‍ വഴിയും നിരന്തരം ലൈംഗിക അധിക്ഷേപം തുടര്‍ന്നപ്പോള്‍ സഹികെട്ടാണ് നടി ഹണി റോസ് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോയത്. അശ്ലീല പരാമര്‍ശങ്ങള്‍ നേരംപോക്കെന്ന വ്യാജേന പച്ചയായി സ്ത്രീവിരുദ്ധത പറയാനുള്ള ലൈസന്സാക്കിയ വ്യക്തിയെന്ന ആക്ഷേപം ബോബിക്ക് നേരത്തേ തന്നെയുണ്ട്. സമൂഹമാദ്ധ്യമങ്ങളില്‍ വലിയ ആരാധകവൃന്ദമുള്ള ബോബി ലൈംലൈറ്റില്‍ നില്ക്കാന് എല്ലായിപ്പോഴും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.
മുമ്പും നിരവധി ആരോപണങ്ങള്‍ക്ക് വിധേയനായിരുന്നുവെങ്കിലും ചില കാരുണ്യപ്രവര്‍ത്തിയുടെ പേരില്‍ വാഴ്ത്തപ്പെട്ടിരുന്ന ബോ.ചെ രക്ഷപ്പെട്ട് പോകുകയായിരുന്നു. മാത്രവുമല്ല തനിക്കെതിരെ വരുന്ന ആക്ഷേപങ്ങളെ മാദ്ധ്യമങ്ങളില്‍ വാര്ത്തവരുമെന്ന ഘട്ടത്തിലേക്ക് എത്തുമ്പോള്‍ വഴിതിരിച്ചുവിടാനും ബോബിക്ക് കഴിഞ്ഞിട്ടുണ്ട്. ലൈംഗിക അധിക്ഷേപങ്ങള്‍ തുടര്‍ന്നാലും ഹണി റോസ് പ്രതികരിക്കില്ലെന്നാണ് ബോബി ചെമ്മണ്ണൂര്‍ കരുതിയത്. ആദ്യം പരസ്യമായി മാസങ്ങള്‍ക്ക് മുമ്പ് ഒരു ഉദ്ഘാടന വേദിയിലായിരുന്നു ബോ.ചെയുടെ അധിക്ഷേപം.
ഈ വിഷയത്തില്‍ പരാതിയില്ലാത്തതുകൊണ്ടാണോ ഹണി ചിരിച്ചുനിന്നത് എന്ന ചോദ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ അന്ന് അത് വെറുതേ വിട്ട നടി ബോബി ചെമ്മണ്ണൂര്‍ പിന്നാലെ കൂടി അധിക്ഷേപം തുടര്‍ന്നപ്പോള്‍ പ്രതികരിക്കുകയും നിയമ നടപടി സ്വീകരിക്കുകയുമായിരുന്നു. പരാതി നല്കുമ്പോള് വെറുതെ ഒരു പരാതി നല്കിയാല് അതിന്റെ അവസ്ഥ എന്താകുമെന്ന് നടിക്ക് നല്ല ധാരണയുണ്ടായിരുന്നുവെന്ന് വേണം മനസ്സിലാക്കാന്‍. അതുകൊണ്ട് തന്നെ ആദ്യം പരാതി നല്കിയ ശേഷം ഇക്കാര്യം സമൂഹമാദ്ധ്യമങ്ങള്‍ വഴി അറിയിച്ചപ്പോള്‍ ആര്‍ക്കെതിരെയാണ് പരാതിയെന്ന് നടി ഒരിടത്തും പറഞ്ഞിരുന്നില്ല.
പിന്നാലെ കൂടിയുള്ള അധിക്ഷേപം പരിധിവിട്ട് പോകുന്നതിനാലാണ് കൊച്ചി സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയതെന്നാണ് നടി തന്നെ ഇതിനെ വിശേഷിപ്പിച്ചത്. പരാതി ബോബി ചെമ്മണ്ണൂരിനെതിരായിട്ടാണ് നല്‍കിയതെന്ന് എല്ലാവര്ക്കും അറിയാമായിരുന്നു. നടി പരാതി നല്‍കിയെന്ന വാര്‍ത്ത സകല മാദ്ധ്യമങ്ങളിലും നിറഞ്ഞു. എന്നാല്‍ ആര്‍ക്കെതിരെയാണെന്ന് നടി പോലും പറയാത്തതിനാല്‍ ബോബിയുടെ പേര് ഒരിടത്തും പരാമര്ശിക്കപ്പെട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എന്നാല്‍ ഏവരേയും ഞെട്ടിച്ച് ബോബി ചെമ്മണ്ണൂരിനെതിരായാണ് പരാതിയെന്ന് നടി തന്നെ സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യക്തമാക്കിയപ്പോള്‍ മുന്‍പ് പരാതിയുടെ കാര്യം വാര്‍ത്തയായതിനാല്‍ ബോബിയുടെ പേരും മാദ്ധ്യമങ്ങളിലൂടെ പരസ്യമായി. ഇതിനെ മറികടക്കാന്‍ ഒരു സമൂഹസേവന പരിപാടികളും ഒരുക്കാനോ വഴി മാറ്റി വിടാനോ ഉള്ള സമയം ബോബിക്ക് ലഭിച്ചില്ല. അതിനാല്‍ തന്നെ ബോബി ചെമ്മണ്ണൂര്‍ തനിക്കെതിരെ നടത്തിയ അധിക്ഷേപം കൃത്യമായി മാദ്ധ്യമങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തിക്കാന്‍ നടിക്ക് കഴിഞ്ഞു. ചാരിറ്റിയും സന്നദ്ധ പ്രവര്‍ത്തനവും നടത്തുമ്പോള്‍ അതിന് പരമാവധി മീഡിയ കവറേജ് ഉറപ്പുവരുത്താറുള്ള ബോബിക്ക് അതേ മാര്‍ഗത്തില്‍ തന്നെ നടി തിരിച്ചടി നല്‍കിയെന്നതാണ് ശ്രദ്ധേയം.