കൊച്ചി : എറണാകുളം ചേന്ദമംഗലത്ത് നാലംഗകുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊലപ്പെടുത്തി. വേണു, വിനിഷ, ഉഷ എന്നിവരാണ് കൊല്ലപ്പെട്ടത്. വിനിഷയുടെ ഭർത്താന് ജിതിൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവത്തിൽ റിതു എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകിട്ടാണ് കൊലപാതകം നടന്നത്
അയൽവാസികൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന സൂചന. കസ്റ്റഡിയിൽ എടുത്തയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.. പ്രതി മാനസിക പ്രശ്നം ഉള്ള ആളാണോ എന്ന് സംശയമുണ്ടെന്ന് റൂറൽ എസ്.പി പറഞ്ഞു. ലഹരിക്ക് അടിമയാണോ എന്നതിൽ പരിശോധന വേണം. ഇയാൾ നേരത്തെ പല കേസുകളിലും പ്രതിയാണ്. 2022 മുതൽ റൗഡി ലിസ്റ്റിൽ ഉള്ളയാളാണ് കസ്റ്റിഡിയിലുള്ള റിതു. വടക്കൻ പറവൂർ, വടക്കേക്കര സ്റ്റേഷനുകളിൽ ഇയാളുടെ പേരിൽ കേസുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പറവൂർ താലൂക്ക് ആശുപത്രിയിലാണ് മൂന്നുപേരുടെയും മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.