മുംബയ് : ബോളിവുഡ് നടൻ സെയ്ഫ് അലിഖാൻ സ്വവസതിയിൽ വച്ച് ആകമിക്കപ്പെട്ട സംഭവത്തിലെ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്. അക്രമിയുലെ ലക്ഷ്യം മോഷണമായിരുന്നെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എമർജൻസ് എക്സിറ്റ് വഴി രക്ഷപ്പെടുന്ന പ്രതിയുടെ ചിത്രവും പൊലീസ് പുറത്തുവിട്ടു.
കെട്ടിടങ്ങളുടെ ഫയർ എസ്കേപ്പ് ഗോവണിയിലൂടെയാണ് അക്രമി നടന്റെ വീട്ടിലേക്ക് നുഴഞ്ഞുകയറിയത്. അലാറാം കേട്ടതോടെ നടൻ പ്രതിയെ പിടികൂടാൻ ശ്രമിക്കുകയായിരുന്നു. തുടർന്നുണ്ടായ സംഘട്ടനത്തിനിടയിലാണ് സെയ്ഫ് അലി ഖാന് ആറ് തവണ കുത്തേറ്റത്. ആക്രമണത്തിൽ വീട്ടുജോലിക്കാരിക്കും പരിക്കേറ്റു. പിന്നാലെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ ആറോളം കുത്തുകളേറ്റ സെയ്ഫ് അലി ഖാൻ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ്.
.നടന്റെ വീടിനോട് ചേർന്നുളള സ്ഥലങ്ങളിൽ നവീകരണപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇവിടെ ജോലിക്കായി എത്തിയവരെയും ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഹൗസിംഗ് സൊസൈറ്റിയിലേക്ക് ആരും അതിക്രമിച്ച് കയറുന്നത് ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരും പറയുന്നത്. സംഭവത്തിനുശേഷം നടന്റെ വീട്ടിൽ ഫോറൻസിക് സംഘമെത്തി പരിശോധന നടത്തി. പ്രദേശവാസികളുടെ മൊഴിയും ശേഖരിച്ചിട്ടുണ്ട്. പ്ര.യിയെ പിടികൂടാൻ പൊലീസ് പത്ത് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുകയാണ്. ബാന്ദ്ര പൊലീസിനൊപ്പം മുംബയ് ക്രൈംബ്രാഞ്ചും അന്വേഷണത്തിൽ സഹകരിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]