കണിയാപുരം: യുവതിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി പിടിയിൽ. തിരുനെൽവേലി സ്വദേശി രംഗദുരൈയാണ് അറസ്റ്റിലായത്. യുവതിയുടേത് കൊലപാതകമാണെന്ന് പൊലീസ് അറയിച്ചു.
തെങ്കാശിയിൽ നിന്ന് കേരളത്തിലേക്ക് വരുന്നതിനിടയിലാണ് പ്രതി പിടിയിലായത്. കഴുത്തിൽ കയറും തുണിയും മുറുക്കിയാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കരിച്ചാറ മുസ്ളീം പള്ളിക്ക് പിറുകുവശം റെയിൽവേ ലൈനിനടുത്തായി കുളങ്ങര വീട്ടിൽ ഷിജി (33) എന്നുവിളിക്കുന്ന ഷാനുവാണ് വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വൈകിട്ടോടെ ആറിലും പ്ളസ് വണ്ണിലും പഠിക്കുന്ന പെൺമക്കൾ സ്കൂൾ വിട്ട് വീട്ടിലെത്തി വാതിൽ തട്ടി വിളിച്ചെങ്കിലും തുറക്കാത്തതിനെ തുടർന്ന് വീടിൽ പിറകിൽ എത്തിയപ്പോൾ പിൻവാതിൽ തുറന്നനിലയിലാണ് കണ്ടെത്തിയത്. അകത്തുകയറി നോക്കിയപ്പോൾ മാതാവ് ഷിനു മരിച്ച നിലയിൽ ഹാളിൽ നിലത്ത് കിടക്കുന്നത് കണ്ടു.
കഴുത്തിൽ ചെറിയ കയറും കെട്ടിയ നിലയിലായിരുന്നു. ഇതു കണ്ട് ഇവർ നിലവിളിച്ച് കൊണ്ട് കരിച്ചാറ ജംഗ്ഷനിൽ എത്തിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. രംഗദുരൈ മൊബൈൽ ഫോൺ ഓഫാക്കി ഒളിവിൽ പോകുകയും ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
യുവതിയുടെ ആദ്യ ഭർത്താവ് നേരത്തെ മരണപ്പെട്ടതാണ്. ഇതിന് ശേഷം ഷാനു കണിയാപുരത്തെ ഒരു ഹോട്ടലിൽ ജോലിക്കു പോകുകയും ഒപ്പം ജോലി ചെയ്തിരുന്ന രംഗനുമായി പരിചയപ്പെട്ടു അടുപ്പത്തിലായി. ഷാനു ദുബൈയിലും കുവൈറ്റിലും പോയിരുന്നു. ആറുമാസം മുമ്പാണ് തിരിച്ചെത്തിയത്. കഴിഞ്ഞ 19 ന് കഠിനംകുളത്തെ ഒരു ക്ഷേത്രത്തിൽ വച്ച് പൂമാല ചാർത്തി ഒരുമിച്ച് താമസിച്ചു വരുകയിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.