ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ച് ആംആദ്മി ദേശീയ കണ്‍വീനറും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാൾ. ഡൽഹി മണ്ഡലത്തിൽ നിന്നാണ് കേജ്രിവാൾ ജനവിധി തേടുന്നത്.
1.73 കോടി രൂപയുടെ ആസ്തിയാണുള്ളതെന്നും തനിക്ക് സ്വന്തമായി ഒരു വീടോ കാറോ ഇല്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ കെജ്രിവാൾ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ബാങ്ക് നിക്ഷേപമായി 2.96 ലക്ഷം രൂപയാണ് കേജ്രിവാളിനുള്ളത്. തന്റെ കയ്യിൽ 40,000 രൂപയാണുള്ളതെന്നും 3.46 ലക്ഷം രൂപയാണ് ജംഗമ ആസ്തിയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. അദ്ദേഹത്തിന്റെ സ്ഥാവര സ്വത്തുക്കളുടെ മൂല്യം 1.77 കോടി രൂപയാണെന്നും ഫിക്സഡ് ഡെപ്പോസിറ്റുകളിലോ ഷെയറുകളിലോ മ്യൂച്വൽ ഫണ്ടുകളിലോ ഇൻഷുറൻസ് പോളിസികളിലോ നിക്ഷേപമില്ലെന്നും കേജ്രിവാൾ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഭാര്യ സുനിതയുടെ കയ്യിൽ 32,000 രൂപയാണുള്ളതെന്നും കേജ്രിവാൾ അറിയിച്ചു. അരവിന്ദ് കേജ്രിവാളിന് സ്വന്തമായി കാറോ വീടോ ഇല്ല. സുനിത ഉപയോഗിക്കുന്നത് 2017 മോഡൽ മാരുതി ബലേനോയാണ്. 320 ഗ്രാം സ്വർണം ഉൾപ്പെടെ 25.9 ലക്ഷം രൂപയുടെ ആഭരണങ്ങൾ സുനിതയുടെ കൈവശമുണ്ടെന്നും കേജ്രിവാൾ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
2020ൽ കേജ്രിവാളിന്റെ വാർഷിക വരുമാനം 44.90 ലക്ഷം രൂപയായിരുന്നെങ്കിൽ 2023-24 സാമ്പത്തിക വർഷത്തിൽ ഇത് 7.21 ലക്ഷമായി കുറഞ്ഞു. കേജ്രിവാളിന്റെ ഭാര്യയായ സുനിതയ്ക്ക് 2.5 കോടി രൂപയുടെ ആസ്തിയാണുള്ളത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അമേഠിയിലും ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട ക്രമക്കേടും ഉൾപ്പെടെ 14 ക്രിമിനൽ കേസുകളാണ് കേജ്രിവാളിനെതിരെയുള്ളത്.