വലിയ മാനസിക പ്രയാസങ്ങളും ഏകാന്തതയുമൊക്കെ അകറ്റുമ്പോൾ ചേർത്തുനിർത്താൻ ഒരാളുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കാത്തവരുണ്ടാകില്ല. ഒരു സ്പർശനം അല്ലെങ്കിൽ ആലിംഗനം കിട്ടിയാൽ മനസൊന്ന് ശാന്തമാകും. ആലിംഗനം മാനസികാരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമെന്ന് ശാസ്ത്രം പോലും തെളിയിച്ചിട്ടുണ്ട്.
ശാസ്ത്രം ഏറെ പുരോഗമിച്ചു. റോബോട്ടുകളും മറ്റും എത്തിക്കഴിഞ്ഞു. എന്നാൽ യഥാർത്ഥ മനുഷ്യ വികാരങ്ങളോടും പൊരുത്തപ്പെടാൻ അവയ്ക്ക് കഴിയില്ല. അതുകൊണ്ടുതന്നെയാണ് വികസിത രാജ്യങ്ങളിൽപ്പോലും ആളുകൾ ഏകാന്തത അനുഭവിക്കാൻ കാരണം.
സ്പർശനത്തിന്റെ പ്രാധാന്യം മനസിലാക്കിക്കൊണ്ട് വ്യത്യസ്ത ആശയവുമായെത്തിയിരിക്കുകയാണ് ടോക്കിയോയിലെ ഒരു കഫേ. ഇവിടെ ഭക്ഷണത്തിനും പാനീയങ്ങൾക്കുമൊപ്പം സ്നേഹം കൂടി ലഭിക്കും. റേറ്റ് മാറുന്നതിനനുസരിച്ച് ഇവിടത്തെ ‘ലൗ പാക്കേജിനും’മാറ്റമുണ്ട്.
ഉപഭോക്താക്കൾക്ക് വിശ്രമിക്കാനുള്ള സാഹചര്യം കഫേയിലെ ജീവനക്കാർ ഒരുക്കി നൽകും. പണം അടച്ചാൽ ഏകാന്തതയ്ക്ക് പരിഹാരവും ലഭിക്കും. ജീവനക്കാർ ഉപയോക്താക്കളെ കെട്ടിപ്പിടിക്കും, അല്ലെങ്കിൽ തങ്ങളുടെ മടിയിൽ കിടക്കാൻ അനുവദിക്കും.
ഹോട്ടൽ വെയിറ്ററുടെ മടിയിൽ ഇരുപത് മിനിട്ട് കിടക്കാൻ 3,000 യെൻ (ഏകദേശം 1,700 രൂപ) ആണ് ഉപയോക്താക്കളിൽ നിന്ന് ഈടാക്കുന്നത്. രാത്രി മുഴുവൻ, ഏകദേശം പത്ത് മണിക്കൂറിന് 27,000 രൂപ ചിലവാകും. മടിയിൽ മൂന്ന് മിനിറ്റ് തല ചായ്ക്കുന്നത് ഏകദേശം 500 രൂപ മതി.
അതേസമയം, കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പരിചാരികമാരുടെ മുടിയിൽ സ്പർശിക്കുകയോ മോശമായി പെരുമാറുകയോ ചെയ്യരുതെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. സംസാരം, ആംഗ്യങ്ങൾ, കംപാനിയൻഷിപ്പ് എന്നിവയിലൂടെ വൈകാരിക പിന്തുണ നൽകുന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]