തിരുവനന്തപുരം: കേരളത്തിലെ ഇപ്പോഴത്തെ പ്രധാന ചർച്ച വിഷയമാണ് നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ സമാധി. എന്നാൽ അതിനിടെ മറ്റൊരാളെ തിരക്കി ഇറങ്ങുകയാണ് സോഷ്യൽ മീഡിയ. വേറെ ആരുമല്ല. സമാധി കേസിൽ തുടക്കം മുതൽ രംഗത്തുണ്ടായിരുന്ന തിരുവനന്തപുരം സബ് കളക്ടർ ആൽഫ്രഡാണ് ഈ കഥയിലെ താരം. ദിവസങ്ങൾക്കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ സബ് കളക്ടറുടെ ഇൻസ്റ്റഗ്രാം ഐഡി വരെ തപ്പി ആളുകൾ ഇറങ്ങുന്നുണ്ട്. ഈ സുന്ദരൻ പയ്യൻ ആരാണെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച. കളക്ടറെ വച്ച് നിരവധി റീലുകളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.
‘ഇതാണോ ഞാൻ കണ്ടെത്തുമെന്ന് പണിക്കർ പറഞ്ഞ ആ കളക്ടർ’, ‘ശ്രദ്ധിക്കൂ സമാധിയാണ് നമ്മുടെ വിഷയം അല്ലാതെ സമാധാനമായി നടന്നു പോകുന്ന കളക്ടറല്ലാ’, ‘എല്ലാരും സമാധി നോക്കി ഞാൻ കളക്ടറെ നോക്കി’, ‘നമ്മളെ ഒന്നും ആർക്കും വേണ്ട എല്ലാവർക്കും കളക്ടറെ മതി’, ‘ഈ കളക്ടറിനെ ഞങ്ങൾക്ക് മീഡിയ വഴി പരിചയ പെടുത്തിയ… ഗോപൻ സ്വാമിയോടും കുടുംബതോടും ഉള്ള നന്ദി രേഖപ്പെടുത്തുന്നു’, ‘സമാധിയായവരൊക്കെ അവിടെ ഇരിക്കട്ടെ …കളക്ടറുടെ വീട് എവിടാ’ തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോകൾക്ക് ലഭിക്കുന്നത്.
ആരാണ് തിരുവനന്തപുരം സബ് കളക്ടർ
കണ്ണൂർ സ്വദേശിയായ ആൽഫ്രഡ് ഒ വിയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന ആ സബ് കളക്ടർ. 2022 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ് ആൽഫ്രഡ്. നേരത്തെ പാലക്കാട് അസിസ്റ്റന്റ് കളക്ടറായിരുന്നു. ബംഗളൂരു ക്രെെസ്റ്റ് സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ആൽഫ്രഡ് ഡൽഹിയിൽ ഒരു വർഷം സോഫ്റ്റ്വെയർ എൻജിനീയറായി ജോലി ചെയ്തിരുന്നു. 2022ൽ തന്റെ മൂന്നാമത്തെ ശ്രമത്തിലാണ് ആൽഫ്രഡ് സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം നേടിയത്. 57-ാം റാങ്കാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സോഷ്യൽ മീഡിയയിൽ ഇത്തരത്തിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥർ വെെറലാകുന്നത് ഇത് ആദ്യമല്ല. കേരള കേഡറിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഓഫീസറായെത്തിയ മെറിൻ ജോസഫ് ഇത് പോലെ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. യതീഷ് ചന്ദ്ര, ദിവ്യ എസ് അയ്യർ തുടങ്ങിയവരും സെെബർ ലോകത്ത് ഇത്തരത്തിൽ ചർച്ചയായ ഉദ്യോഗസ്ഥരായിരുന്നു.