അബുദാബി: യുഎഇയിൽ ജോലിചെയ്യുന്നവരിൽ ഭൂരിഭാഗംപേരും തൊഴിൽമാറ്റത്തിന് ആഗ്രഹിക്കുന്നതായി റിപ്പോർട്ട്. ഇന്നലെ പുറത്തിറങ്ങിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം പുറത്തുവന്നത്. നൈപുണ്യ വികസനത്തിന് അവസരം കുറവായതിനാലാണ് പത്തിൽ ഏഴുപേരും തൊഴിൽമാറ്റം ആഗ്രഹിക്കുന്നതെന്നും പഠനത്തിൽ തെളിഞ്ഞു.
ആഗോള പ്രൊഫഷണൽ സേവന സ്ഥാപനമായ ആയോൺ ആണ് ‘സെന്റിമെന്റ് സ്റ്റഡി’ എന്ന പേരിൽ പഠനം നടത്തിയത്. തങ്ങളുടെ നൈപുണ്യ വികസനത്തിന് കമ്പനികൾ അവസരം നൽകുന്നില്ലെന്നാണ് പത്ത് ശതമാനം ജീവനക്കാരുടെയും അഭിപ്രായം.
ഒന്നിലധികം രാജ്യങ്ങളെ ഉൾപ്പെടുത്തിയായിരുന്നു പഠനം. യുഎഇയിൽ ജോലി ചെയ്യുന്ന 73 ശതമാനംപേരും പുതിയ ജോലി തേടുകയോ അടുത്ത 12 മാസത്തിനുള്ളിൽ തൊഴിൽ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നവരോ ആണ്. കഴിവുകളെ പരിപോഷിപ്പിക്കാൻ മികച്ച അവസരങ്ങൾ ലഭിക്കുന്ന കമ്പനികളിലേക്ക് മാറാനാണ് ഇവർ ആഗ്രഹിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഉയർന്ന പ്രതിഫലം, ജോലി സ്ഥിരത തുടങ്ങിയ ഘടകങ്ങൾ കാരണമാണ് യുഎഇയിൽ ജോലി ചെയ്യാൻ നിരവധിപേർ ആഗ്രഹിക്കുന്നതെന്നവും പഠന റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. കൂടാതെ മെഡിക്കൽ ആനുകൂല്യങ്ങളും ജീവനക്കാരെ ഇവിടേക്ക് ആകർഷിക്കുന്നുണ്ട്. പഠനത്തിൽ പങ്കെടുത്ത ജീവനക്കാർ ശമ്പളത്തിൽ അതൃപ്തരാണെന്നോ രാജ്യം വിടണമെന്നോ പറഞ്ഞിച്ചില്ല. ജീവനക്കാരുടെ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു സ്ഥാപനം, ശക്തമായ വ്യക്തിഗത നേട്ടത്തിനോ പ്രകടനത്തിനോ ഉള്ള അംഗീകാരം, പ്രോത്സാഹനം, ജോലി ചെയ്യാൻ അനുകൂലമായ അന്തരീക്ഷം എന്നിവയാണ് ഭൂരിഭാഗംപേരും ആഗ്രഹിക്കുന്നത്.