ഹാപൂർ: പെട്രോൾ പമ്പിലേക്കുള്ള വൈദ്യുതി ബന്ധം വിശ്ചേദിച്ച് ബൈക്ക് യാത്രികൻ. ഉത്തർപ്രദേശിലെ ഹാപൂരിലാണ് സംഭവം. ഹെൽമറ്റ് ധരിക്കാത്തതിനാൽ പെട്രോൾ നൽകാൻ ജീവനക്കാരൻ വിസമ്മതിച്ചതോടെയാണ് ലൈൻമാൻ കൂടിയായ ബൈക്ക് യാത്രികൻ വൈദ്യുതി വിച്ഛേദിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പെട്രോൾ പമ്പ് ഉടമ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വൈദ്യുതി വകുപ്പും സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിച്ചുണ്ട്.
ഹാപൂരിലെ പാർതാപൂർ റോഡിന് സമീപമുള്ള പെട്രോൾ പമ്പിലാണ് സംഭവം ഉണ്ടായത്.. ബൈക്കിലെത്തിയ ലൈൻമാൻ ഹെൽമറ്റ് ധരിക്കാത്തതിനാൽ പെട്രോൾ നൽകാൻ പമ്പ് ജീവനക്കാരൻ വിസമ്മതിച്ചു. അപകട മരണങ്ങൾ കുറയ്ക്കുന്നതിനായി ഹെൽമറ്റ് ധരിക്കാത്തവർക്ക് പെട്രോൾ നൽകരുതെന്ന് യുപി സർക്കാർ പെട്രോൾ പമ്പ് ഉടമകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിനാലാണ് ജീവനക്കാര പെട്രോൾ നൽകാത്തത്. .
ഇതോടെ കുപിതനായ ലൈൻമാൻ പെട്രോൾ പമ്പിലേക്കുള്ള വൈദ്യുതി വലിച്ഛേദിച്ചു. ഏകദേശം 20 മിനിട്ടിന് ശേഷമാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. സമീപത്തുള്ള ട്രാൻസ്ഫോമറിന് മുകളിൽ യുവാവ് കയറുന്നതും വൈദ്യുപതി ലൈൻ മുറിക്കുന്നതും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ദൃശ്യങ്ങൾ ഉൾപ്പെടെ വിശദമായി പരിശോധിച്ച ശേഷം യുവാവിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]