തൃശൂർ: തൃശൂരിലെ ചിൽഡ്രൻസ് ഹോമിൽ 17കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഇരിങ്ങാലക്കുട സ്വദേശി അങ്കിതാണ് മരിച്ചത്. ഉറങ്ങിക്കിടന്ന കുട്ടിയെ, അന്തേവാസിയായ 15കാരൻ ചുറ്റിക ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം. കുട്ടികൾ തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നതായാണ് വിവരം. ഇത് കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു.
25 ഓളം കുട്ടികളെയാണ് ചിൽഡ്രൻസ് ഹോമിൽ പാർപ്പിച്ചിരിക്കുന്നത്. വിയൂർ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]