

ഡിസീസ് എക്സ്;കോവിഡിനു ശേഷം മറ്റൊരു മഹാമാരി ലോകത്തെ പിടിച്ചുകുലുക്കുമെന്ന മുന്നറിയിപ്പില്‍ ലോകനേതാക്കളും ശാസ്ത്രജ്ഞരും.
സ്വന്തം ലേഖിക.
ന്യൂഡല്‍ഹി: കോവിഡ് മഹാമാരി തീര്‍ത്ത ദുരിതത്തില്‍ നിന്ന് കരകയറി വരികയാണ് ലോകം. അതിനിടെ, വീണ്ടും മറ്റൊരു മഹാമാരി ലോകത്തെ പിടിച്ചുകുലുക്കുമെന്ന മുന്നറിയിപ്പില്‍ ലോകനേതാക്കളും ശാസ്ത്രജ്ഞരും യോഗം ചേര്‍ന്ന് ഇതിനെ നേരിടുന്നതിനുള്ള വഴികള്‍ കണ്ടെത്തുന്നതിന് തുടക്കമിട്ടു.
അജ്ഞാത രോഗത്തിന് ഡിസീസ് എക്സ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസിലാണ് നേതാക്കള്‍ അവരുടെ ആശങ്കകള്‍ പങ്കുവെച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മഹാമാരിക്ക് കാരണമാകുമെന്ന് കരുതുന്ന രോഗാണു ഇപ്പോഴും അജ്ഞാതമാണ്. ഈ രോഗാണു പരത്തുന്ന പകര്‍ച്ചവ്യാധി മറ്റൊരു മഹാമാരിക്ക് ഇടയാക്കിയേക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ബോധവത്കരണ പരിപാടികളുടെ ഭാഗമായി എബോള, സിക വൈറസ് എന്നി മാരക രോഗങ്ങളുടെ പട്ടികയില്‍ ഇതിനെ ലോകാരോഗ്യ സംഘടന ഉള്‍പ്പെടുത്തിയിരിക്കുകയാണ്.
ഇതിനകം ദശലക്ഷക്കണക്കിന് ജീവന് അപഹരിക്കുകയും ലോകമെമ്ബാടുമുള്ള സമ്ബദ്വ്യവസ്ഥയെ തകിടം മറിക്കുകയും ചെയ്ത കോവിഡ് -19 നേക്കാള്‍ വിനാശകരമായ ഒരു പകര്‍ച്ചവ്യാധിയെ നേരിടാന്‍ തയ്യാറെടുക്കാന്‍ അന്താരാഷ്ട്ര സമൂഹത്തെ പ്രേരിപ്പിക്കുന്നതിനാണ് ഡിസീസ് എക്സ് എന്ന പേര് ഇതിന് നല്‍കിയത്. വരാനിരിക്കുന്ന ഭീഷണിയെ നേരിടുന്നതിനാണ് ലോകനേതാക്കള്‍ ലോക സാമ്ബത്തിക ഫോറത്തില്‍ ഒത്തുകൂടിയത്.
ഈ രോഗത്തെ നേരിടുന്നതിനുള്ള വഴികള്‍ക്ക് രൂപം നല്കാന് ലക്ഷ്യമിട്ടാണ് യോഗം. ലോകാരോഗ്യ സംഘടന പല മാരക രോഗങ്ങള്‍ക്കും വേണ്ടി ഒരു ഗവേഷണ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. കൂടുതല്‍ മാരകമാകുന്ന തരത്തില്‍ ഇവയില്‍ ഏതെങ്കിലും പരിവര്‍ത്തനത്തിന് വിധേയമായാല്‍, അവ ഡിസീസ് എക്സ് ആയി മാറാം എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]