
മലപ്പുറം: മലപ്പുറത്ത് രണ്ടിടങ്ങളിലായി വമ്പൻ കുഴൽപ്പണ വേട്ട. രണ്ടിടങ്ങളിൽ നിന്നായി പൊലീസ് 58 ലക്ഷം രൂപ പിടിച്ചെടുത്തു. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. മലപ്പുറം ജില്ലയിലെ വിവിധ ഇടങ്ങളിലേക്ക് കുഴൽപ്പണം എത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ പരിശോധന. ഏക്കപ്പറമ്പിലെ വാഹന പരിശോധനക്കിടെ 22 ലക്ഷം രൂപ ആദ്യം പിടികൂടി. സ്കൂട്ടറിൽ വരുകയായിരുന്ന വേങ്ങര ഇരിങ്ങല്ലൂർ സ്വദേശി മുഹമ്മദ് കുട്ടിയിൽ നിന്നാണ് പണം പിടികൂടിയത്.
500 രൂപയുടെ നോട്ടുകളായിരുന്നു സ്കൂട്ടറിലുണ്ടായിരുന്നത്. ഏതാനും മണിക്കൂറുകൾക്കകം എടവണ്ണയിൽ പൊലീസ് നടത്തിയ പരിശോധനയിൽ 36 ലക്ഷം രൂപയും കണ്ടെടുത്തു. വാഹനം ഓടിച്ചിരുന്ന മഞ്ചേരി സ്വദേശി അബ്ദുൽ കരീമിനെ അറസ്റ്റ് ചെയ്തു. കാരക്കുന്ന്, എടവണ്ണ, നിലമ്പൂർ, പൂക്കോട്ടുംപാടം എന്നീ സ്ഥലങ്ങളിൽ കൊടുക്കാനുള്ളതായിരുന്നു പണമെന്ന് പ്രതി പൊലീസോട് സമ്മതിച്ചു.
Last Updated Jan 16, 2024, 12:45 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]