
യെമന്‍ തീരത്ത് അമേരിക്കന്‍ കപ്പലിനുനേരെ ആക്രമണം; പിന്നില്‍ ഹൂതികളെന്ന് റിപ്പോര്‍ട്ട്
യെമനിന്റെ തെക്കന്‍ തീരത്ത് അമേരിക്കന്‍ ചരക്ക് കപ്പലിന് നേരെ മിസൈല്‍ ആക്രമണം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആക്രമണത്തില്‍ പിന്നില്‍ ഹൂതികള്‍ എന്നാണ് റിപ്പോര്‍ട്ട്.(Attack on US ship off Yemen coast)
യെമന്‍ തീരത്ത് ഏദന്‍ ഉള്‍ക്കടലില്‍ നിന്ന് തെക്കുകിഴക്കായി 177 കിലോമീറ്റര്‍ അകലെയാണ് ആക്രമണം നടന്നതെന്ന് ട്രേഡ് ഓപ്പറേഷന്‍സ് അറിയിച്ചു. യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് അധികൃതര്‍ അന്വേഷണം നടത്തിവരികയാണെന്നും കടലില്‍ തുടരുന്ന കപ്പലുകള്‍ അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും യുകെഎംടിഒ പറഞ്ഞു.
ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാരം നടത്തുന്ന കണക്റ്റിക്കട്ട് ആസ്ഥാനമായുള്ള സ്റ്റാംഫോര്‍ഡ് സ്ഥാപനമായ ഈഗിള്‍ ബള്‍ക്കിന്റെ ഉടമസ്ഥതയിലുള്ളതാണ് കപ്പല്‍, അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
യുഎസിന്റെ ഉടമസ്ഥതയിലുള്ള മാര്‍ഷല്‍ ഐലന്‍ഡ്സ് ഫ്ലാഗ് ചെയ്ത ബള്‍ക്ക് കാരിയറിലാണ് തീപിടിത്തമുണ്ടായതെന്ന് ബ്രിട്ടീഷ് മാരിടൈം റിസ്ക് കമ്പനിയായ ആംബ്രെ പറഞ്ഞു. യെമനിലെ ഹൂതികളുടെ സൈനിക സ്ഥാനങ്ങളില്‍ യുഎസ് നടത്തിയ സൈനിക ആക്രമണത്തിന് മറുപടിയായാണ് ഈ ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Story Highlights: Attack on US ship off Yemen coast
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]