
ഇസ്താംബൂള്‍ – ഗാസയിലെ ഇസ്രായില്‍ തുടരുന്ന കൂട്ടക്കുരുതി സംബന്ധിച്ച സന്ദേശം പ്രദര്‍ശിപ്പിച്ചതിന് ഇസ്രായിലുകാരനായ ഫുട്ബോളര് സാഗിവ് ജെഹസ്കല് തുര്‍ക്കിയില്‍ അറസ്റ്റിലായി. തുര്‍ക്കി ലീഗിന്റെ ഫസ്റ്റ് ഡിവിഷനില്‍ ട്രാബന്സ്പോറിനെതിരെ അന്താലിസ്പോറിനു വേണ്ടി ഗോള്‍ നേടിയ ശേഷം ഇടതുകൈയിലെഴുതിയ 100 ദിനങ്ങള്‍, 07/10 എന്ന സന്ദേശം ഉയര്‍ത്തിക്കാട്ടുകയായിരുന്നു. 100 ദിവസമായി ഗാസയില്‍ ഇസ്രായില്‍ ആക്രമണം തുടരുകയാണ്. എന്നാല്‍ യുദ്ധം അവസാനിപ്പിക്കണമെന്നാണ് ഉദ്ദേശിച്ചത് എന്ന് വിശദീകരിച്ചതോടെ താരത്തെ വിട്ടയച്ചു. ഫലസ്തീനനുകൂലമായി സോഷ്യല്‍ മീഡിയ സന്ദേശം പോസ്റ്റ് ചെയ്ത കളിക്കാര്‍ ജര്‍മനിയിലും ഫ്രാന്‍സിലുമൊക്കെ നടപടികളും അറസ്റ്റും നേരിട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കളിക്കാരനെ അന്താലിസ്പോര് പുറത്താക്കി. ഇസ്രായിലില്‍ തിരിച്ചെത്തിയ സാഗിവിനെ ക്ലബ്ബിലെടുത്തതായി മക്കാബി ടെല്‍അവീവ് പ്രഖ്യാപിച്ചു.