
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇരിട്ടി – പിണറായി സർക്കാരിന്റെ ദുർഭരണത്തിനെതിരെയുള്ള യൂത്ത് കോൺഗ്രസിന്റെ ജനകീയ സമരങ്ങളെ ജനങ്ങൾ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ.
യൂത്ത് കോൺഗ്രസ് ആറളം മണ്ഡലം കമ്മിറ്റി പ്രസിഡന്റായി ചുമതലയേറ്റ അമൽ മാത്യുവിന്റെയും കമ്മിറ്റിയംഗങ്ങളുടെയും സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമയബന്ധിതമായതും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പ് പുനഃസംഘടനാ സംവിധാനം യൂത്ത് കോൺഗ്രസിന് പുത്തൻ ഉണർവ് നൽകിയിട്ടുണ്ടെന്നും കൂടുതൽ ശക്തമായ ഇടപെടലുകൾ പ്രാദേശിക തലങ്ങളിൽ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് അയൂബ് ആറളം അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. കെ.പി.സി.സി അംഗം മുഹമ്മദ് ബ്ലാത്തൂർ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, വി.ടി. തോമസ്, സാജു തോമസ്, ജെയ്സൺ കാരക്കാട്ട്, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഫർസീൻ മജീദ്, ജോഷി പാലമാറ്റം, ജിമ്മി അന്തിനട്ട്, ജില്ലാ സെക്രട്ടറി നൗഫൽ ആറളം, നിയോജക മണ്ഡലം പ്രസിഡന്റ് നിധിൻ നടുവനാട്, വൈസ് പ്രസിഡന്റ് നിവിൽ മാനുവൽ, ടി.കെ. അബ്ദുൽ റഷീദ്, അരവിന്ദൻ അക്കാനശ്ശേരി, ഷിജി നടുപ്പറമ്പിൽ, രജിത മാവില, ലില്ലി മുരിയങ്കിരി, അലക്സ് ബെന്നി, ക്രിസ്റ്റി ബിനു, പി.സി സോണി തുടങ്ങിയവർ സംസാരിച്ചു.